സ്വാതന്ത്ര്യ ദിനത്തില്‍ പോഷകാഹാര കിറ്റുകള്‍ വിതരണം ചെയ്തു

മലപ്പുറം: കെ.കരുണാകരന്‍ സ്മാരക സമിതിയുടെ നേതൃത്വത്തില്‍, സ്വാതന്ത്രത്തിന്റെ 75ാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി, മലപ്പുറം, മൈലപ്പുറത്ത് പ്രവര്‍ത്തിക്കുന്ന സാമൂഹികക്ഷേമ വകുപ്പിനു കീഴിലെ ദത്തെടുക്കല്‍ കേന്ദ്രത്തിലെ കുട്ടികള്‍ക്ക് പോഷകാഹാര കിറ്റുകള്‍ വിതരണം ചെയ്തു.യൂ ഡി.എഫ് ജില്ലാ ചെയര്‍മാന്‍ പി.ടി അജയ് മോഹന്‍ പരിപാടി ഉല്‍ഘാടനം ചെയ്തു, കരുണാകരന്‍ സ്മാരക സമിതി ചെയര്‍മാന്‍ പി.പി അരവിന്ദാക്ഷന്‍ അധ്യക്ഷത വഹിച്ചു.

കെ.കരുണാകരന്‍ സ്മാരക സമിതിയുടെ നേതൃത്വത്തില്‍, സ്വാതന്ത്രത്തിന്റെ 75ാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി, മലപ്പുറം, മൈലപ്പുറത്ത് പ്രവര്‍ത്തിക്കുന്ന സാമൂഹികക്ഷേമ വകുപ്പിനു കീഴിലെ ദത്തെടുക്കല്‍ കേന്ദ്രത്തിലെ കുട്ടികള്‍ക്ക് പോഷകാഹാര കിറ്റുകള്‍ യുഡിഎഫ് ചെയര്‍മാന്‍ പി ടി അജയ് മോഹന്‍ വിതരണം ചെയ്യുന്നു

മലപ്പുറം ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ പി.ജലീല്‍ മാസ്റ്റര്‍, നസീര്‍ അഹമ്മദ് അയമോന്‍, അനീസ് കക്കാട്ട്, പി.കെ.ജലീല്‍, നാസര്‍ പടിഞ്ഞാറ്റു മുറി, ബാബു മാസ്റ്റര്‍ എന്നിവര്‍ പങ്കെടുത്തു.