ഫോട്ടോഗ്രാഫര്‍ സ്റ്റുഡിയോയില്‍ തൂങ്ങി മരിച്ചു

കൊച്ചി: ഫോട്ടോഗ്രാഫറെ സ്റ്റുഡിയോയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ഏഴിക്കര വടക്കുംഭാഗം തെക്കിനേഴത്ത് വീട്ടില്‍ ബിജില്‍ കുമാറാണ് ജീവനൊടുക്കിയത്. 37 വയസ്സായിരുന്നു.

പുലര്‍ച്ചെ രണ്ടോടെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. രാത്രി വൈകിയും വീട്ടില്‍ എത്താതിരുന്നതിനെ തുടര്‍ന്ന് അയല്‍ വീട്ടിലെ യുവാവ് അന്വേഷിച്ചു ചെന്നപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്.

കൊവിഡ് ബാധിതനായി ബിജില്‍ കുമാര്‍ വിശ്രമത്തിലായിരുന്നു. സാമ്പത്തിക പ്രതിസന്ധിയുണ്ടായിരുന്നു.

സ്റ്റുഡിയോയില്‍ നിന്നുള്ള വരുമാനം വളരെ കുറഞ്ഞതും ബിജിലിനെ വിഷമിച്ചിരുന്നതായി ബന്ധുക്കള്‍ പറഞ്ഞു. പൊലീസ് സ്ഥലത്തെത്തി മേല്‍ നടപടികള്‍ സ്വീകരിച്ചു. ഭാര്യ: സജന, അഭിന്‍( നാല്) മകനാണ്.