മണ്ഡലത്തിൽ വിവിധ പദ്ധതികൾക്കായി 873.56 ലക്ഷം രൂപയുടെ അനുമതി ലഭിച്ചതായി സി മമ്മുട്ടി എംഎൽഎ അറിയിച്ചു
തിരൂർ: മണ്ഡലത്തിൽ വിവിധ പദ്ധതികൾക്കായി 873.56 ലക്ഷം രൂപയുടെ അനുമതി ലഭിച്ചതായി സി മമ്മുട്ടി എംഎൽഎ അറിയിച്ചു. മണ്ഡലത്തിലെ 402 കേന്ദ്രങ്ങളിൽ സോളാർ ലൈറ്റ് സ്ഥാപിക്കൽ (434.16 ലക്ഷം), ജില്ലാ ആസ്പത്രിയിൽ അഞ്ച് മോഡുലാർ ഓപ്പറേഷൻ തിയേറ്ററുകൾ (100 ലക്ഷം), തിരൂർ റെയിൽവെ സ്റ്റേഷനിൽ കംഫർട്ട് സ്റ്റേഷൻ സ്ഥാപിക്കൽ (20 ലക്ഷം), സർക്കാർ, എയ്ഡഡ് സ്കൂളുകളിൽ നാപ്കിൻ വെൻ്റിങ് മെഷിൻ & ഇൻസുലേറ്റർ സ്ഥാപിക്കൽ (22.20 ലക്ഷം), കൽപകഞ്ചേരി തവളംചിന സബ് സെൻ്ററിന് പുതിയ കെട്ടിടം (17 ലക്ഷം), തിരുന്നാവായ ബഡ്സ് സ്കൂൾ പുതിയ കെട്ടിടം (60 ലക്ഷം), തലക്കാട് പഞ്ചായത്ത് കുടിവെള്ള പദ്ധതി വിപുലീകരണം (37 ലക്ഷം), ചുങ്കത്തപാലം-പോത്തന്നൂർ-തുവ്വക്കാട് റോഡ് (40.60 ലക്ഷം), വെട്ടം കുടിവെള്ള പദ്ധതി വിപുലീകരണം (42.60 ലക്ഷം), വെട്ടം എ എച്ച് എം എൽ പി സ്കൂൾ ശുചി മുറി (10 ലക്ഷം), ആനപ്പാറ-കാഞ്ഞീലേരി മൊയ്തീൻ കുട്ടിപ്പടി – കാട്ടടമ്മൽ റോഡ് (10 ലക്ഷം), പയ്യനങ്ങാടി വാട്ടർ ടാങ്ക് നിർമ്മാണം (10 ലക്ഷം), ബീരാഞ്ചിറ – കാരത്തൂർ റോഡ് (15 ലക്ഷം), പഴന്തലക്കാട് റോഡ് (15 ലക്ഷം), തിരൂർ പൊറൂർ റോഡ് ( 10 ലക്ഷം), പൊറ്റത്ത പടി – മാങ്ങാട്ടിപറമ്പ് സൈലൻ്റ് നഗർ റോഡ് (10 ലക്ഷം), രണ്ടാൽ – പറവന്നൂർ റോഡ് ( 10 ലക്ഷം), കൽപകഞ്ചേരി വരമ്പിങ്ങൽ അങ്കണവാടി കെട്ടിടം (10 ലക്ഷം) എന്നീ പ്രവർത്തികൾക്കാണ് ഫണ്ട് ലഭിച്ചത്.