കോവിഡ് 19: ജില്ലയില്‍ 2,611 പേര്‍ക്ക് വൈറസ്ബാധ; 2,115 പേര്‍ക്ക് രോഗമുക്തി

ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 19.12 ശതമാനം
നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ 2,481 പേര്‍
ആരോഗ്യമേഖലയില്‍ രണ്ട് പേര്‍ക്ക്
ഉറവിടമറിയാതെ 40 പേര്‍ക്ക്
രോഗബാധിതരായി ചികിത്സയില്‍ 32,021 പേര്‍
ആകെ നിരീക്ഷണത്തിലുള്ളത് 78,467 പേര്‍

മലപ്പുറം ജില്ലയില്‍ വെള്ളിയാഴ്ച (ഓഗസ്റ്റ് 20) ആരോഗ്യമേഖലയില്‍ പ്രവര്‍ത്തിക്കുന്ന രണ്ട് പേര്‍ക്കുള്‍പ്പടെ 2,611 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. 19.12 ശതമാനമാണ് ഈ ദിവസത്തെ ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക്. 2,481 പേര്‍ക്ക് നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധയുണ്ടായത്. 40 പേര്‍ക്ക് രോഗം ബാധിച്ചതിന്റെ ഉറവിടം വ്യക്തമായിട്ടില്ല. കൂടാതെ വിദേശത്ത് നിന്നെത്തിയ മൂന്ന് പേര്‍ക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്ന് ജില്ലയിലെത്തിയ 85 പേര്‍ക്കും രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്. 2,115 പേരാണ് വെള്ളിയാഴ്ച ജില്ലയില്‍ കോവിഡ് മുക്തരായത്. ഇതോടെ ജില്ലയിലെ കോവിഡ് മുക്തരുടെ എണ്ണം 4,32,478 ആയി. ഇതുവരെ കോവിഡ് ബാധിതരായി 1,902 മരണങ്ങളാണ് ജില്ലയില്‍ ഉണ്ടായിട്ടുള്ളതെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.

78,467 പേരാണ് ജില്ലയില്‍ നിലവില്‍ നിരീക്ഷണത്തില്‍ കഴിയുന്നത്. 32,021 പേര്‍ വിവിധ കേന്ദ്രങ്ങളിലായി ചികിത്സയില്‍ കഴിയുകയാണ്. കോവിഡ് പ്രത്യേക ചികിത്സാ കേന്ദ്രങ്ങളായ ആശുപത്രികളില്‍ 818 പേരും കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളില്‍ 381 പേരും 130 പേര്‍ കോവിഡ് സെക്കന്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളിലുമാണ്. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്കു കീഴിലുള്ള പ്രത്യേക താമസ കേന്ദ്രങ്ങളായ ഡൊമിസിലിയറി കെയര്‍ സെന്ററുളില്‍ 306 പേരും ശേഷിക്കുന്നവര്‍ വീടുകളിലുമാണ് കഴിയുന്നത്.

ജില്ലയില്‍ വാക്‌സിനേഷന്‍ പുരോഗമിക്കുന്നു

കോവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട് വാക്‌സിനേഷന്‍ പുരോഗമിക്കുന്നതിനിടെ ജില്ലയില്‍ വ്യാഴാഴ്ച (ഓഗസ്റ്റ് 19) വൈകീട്ട് വരെ 20,78,622 ഡോസ് വാക്സിന്‍ വിതരണം ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. 18 വയസ്സിന് മുകളില്‍ പ്രായമുള്ള 14,93,937 പേര്‍ക്ക് ഒന്നാം ഡോസ് വാക്സിനും 58,46,85 പേര്‍ക്ക് രണ്ടാം ഡോസുമാണ് നല്‍കിയിട്ടുള്ളത്. വാക്‌സിനേഷന്‍ വേഗത്തില്‍ പൂര്‍ത്തീകരിക്കുന്നതിനായി നിലവില്‍ കോവിഡ് വാക്സിനേഷന്‍ നടന്നുകൊണ്ടിരിക്കുന്ന 125 സര്‍ക്കാര്‍ വാക്സിനേഷന്‍ കേന്ദ്രങ്ങള്‍ക്കും 17 സ്വകാര്യ ആശുപത്രികളുടെ വാക്സിനേഷന്‍ കേന്ദ്രങ്ങള്‍ക്കും പുറമെ ജില്ലയില്‍ പുതുതായി 12 സ്ഥിരം മെഗാ വാക്സിനേഷന്‍ കേന്ദ്രങ്ങളില്‍ കൂടി ആരംഭിച്ചിട്ടുണ്ട്. ഓണ ദിവസങ്ങളിലുള്‍പ്പടെ പ്രത്യേകം വാക്‌സിനേഷന്‍ ക്യാമ്പുകള്‍ ജില്ലയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.

ആഘോഷങ്ങളിലും ജാഗ്രത കൈവിടരുത്

പൊതു ഇടങ്ങളില്‍ പോകുമ്പോഴും ആഘോഷ വേളകളിലും കൃത്യമായ കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാന്‍ ശ്രദ്ധിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അഭ്യര്‍ത്ഥിച്ചു. മാസ്‌ക് താഴ്ത്തി സംസാരിക്കുന്ന ശീലം നല്ലതല്ല. വായു സഞ്ചാരമില്ലാത്ത മുറികളില്‍ കൂടിയിരിക്കുന്നത് ഒഴിവാക്കണം. ഏതെങ്കിലും വിധത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങളുണ്ടായാല്‍ അടുത്തുള്ള ആരോഗ്യ കേന്ദ്രം, ജില്ലാതല കണ്‍ട്രോള്‍ സെല്‍, ആരോഗ്യ പ്രവര്‍ത്തകര്‍ എന്നിവരുമായി ഫോണില്‍ ബന്ധപ്പെടണം. ഒരു കാരണവശാലും നേരിട്ട് ആശുപത്രികളില്‍ പോകരുത്. ജില്ലാതല കണ്‍ട്രോള്‍ സെല്ലില്‍ വിളിച്ച് ലഭിക്കുന്ന നിര്‍ദേശങ്ങള്‍ പൂര്‍ണമായും പാലിക്കണമെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ പറഞ്ഞു.

ജില്ലാതല കണ്‍ട്രോള്‍ സെല്‍ നമ്പറുകള്‍: 0483 2737858, 2737857, 2733251, 2733252, 2733253.

മലപ്പുറം ജില്ലയില്‍ വെള്ളിയാഴ്ച (ഓഗസ്റ്റ് 20) രോഗബാധിതരായവരുടെ പ്രാദേശികാടിസ്ഥാനത്തിലുള്ള എണ്ണം ചുവടെ ചേര്‍ക്കുന്നു,

എ.ആര്‍ നഗര്‍ 28
ആലങ്കോട് 13
ആലിപ്പറമ്പ് 34
അമരമ്പലം 11
ആനക്കയം 33
അങ്ങാടിപ്പുറം 40
അരീക്കോട് 22
ആതവനാട് 21
ഊരകം 05
ചാലിയാര്‍ 04
ചീക്കോട് 29
ചേലേമ്പ്ര 20
ചെറിയമുണ്ടം 08
ചെറുകാവ് 15
ചോക്കാട് 15
ചുങ്കത്തറ 18
എടക്കര 10
എടപ്പറ്റ 09
എടപ്പാള്‍ 22
എടരിക്കോട് 10
എടവണ്ണ 30
എടയൂര്‍ 18
ഏലംകുളം 45
ഇരിമ്പിളിയം 36
കാലടി 26
കാളികാവ് 23
കല്‍പകഞ്ചേരി 12
കണ്ണമംഗലം 18
കരുളായി 26
കരുവാരക്കുണ്ട് 63
കാവനൂര്‍ 21
കീഴാറ്റൂര്‍ 42
കീഴുപറമ്പ് 17
കോഡൂര്‍ 23
കൊണ്ടോട്ടി 46
കൂട്ടിലങ്ങാടി 20
കോട്ടക്കല്‍ 33
കുറുവ 64
കുറ്റിപ്പുറം 32
കുഴിമണ്ണ 19
മക്കരപ്പറമ്പ് 06
മലപ്പുറം 53
മമ്പാട് 16
മംഗലം 24
മഞ്ചേരി 78
മങ്കട 69
മാറാക്കര 31
മാറഞ്ചേരി 38
മേലാറ്റൂര്‍ 27
മൂന്നിയൂര്‍ 27
മൂര്‍ക്കനാട് 35
മൂത്തേടം 04
മൊറയൂര്‍ 35
മുതുവല്ലൂര്‍ 16
നന്നമ്പ്ര 19
നന്നംമുക്ക് 08
നിലമ്പൂര്‍ 31
നിറമരുതൂര്‍ 05
ഒതുക്കുങ്ങല്‍ 08
ഒഴൂര്‍ 09
പള്ളിക്കല്‍ 18
പാണ്ടിക്കാട് 50
പരപ്പനങ്ങാടി 22
പറപ്പൂര്‍ 15
പെരിന്തല്‍മണ്ണ 32
പെരുമണ്ണ ക്ലാരി 03
പെരുമ്പടപ്പ് 14
പെരുവള്ളൂര്‍ 17
പൊന്മള 08
പൊന്മുണ്ടം 08
പൊന്നാനി 44
പൂക്കോട്ടൂര്‍ 16
പോരൂര്‍ 32
പോത്തുകല്ല് 07
പുലാമന്തോള്‍ 44
പുളിക്കല്‍ 21
പുല്‍പ്പറ്റ 05
പുറത്തൂര്‍ 46
പുഴക്കാട്ടിരി 29
താനാളൂര്‍ 20
താനൂര്‍ 16
തലക്കാട് 45
തവനൂര്‍ 18
താഴേക്കോട് 18
തേഞ്ഞിപ്പലം 12
തെന്നല 04
തിരുനാവായ 29
തിരുവാലി 24
തൃക്കലങ്ങോട് 58
തൃപ്രങ്ങോട് 17
തുവ്വൂര്‍ 32
തിരൂര്‍ 27
തിരൂരങ്ങാടി 22
ഊര്‍ങ്ങാട്ടിരി 32
വളാഞ്ചേരി 29
വളവന്നൂര്‍ 14
വള്ളിക്കുന്ന് 31
വട്ടംകുളം 22
വാഴക്കാട് 34
വാഴയൂര്‍ 10
വഴിക്കടവ് 12
വെളിയങ്കോട് 35
വേങ്ങര 15
വെട്ടത്തൂര്‍ 22
വെട്ടം 13
വണ്ടൂര്‍ 49