മുസ്ലിം ലീഗില്‍ സ്ത്രീ സ്വാതന്ത്രമില്ല ഐ എന്‍ എല്‍.

മലപ്പുറം :മുസ്ലീം ലീഗില്‍ സ്ത്രീ സ്വാതന്ത്രമില്ലാത്തതിന്റെ ഉത്തമ ഉദാഹരണമാണ് പരാതി ഉന്നയിച്ചതിന്റെ പേരില്‍ എം എസ് എഫിന്റെ വനിതാ വിഭാഗമായ ഹരിത ഭാരവാഹികള്‍ക്കെതിരെ അച്ചടക്ക നടപടി സ്വീകരിച്ചതെന്ന് ഐ എന്‍ എല്‍. മലപ്പുറം ജില്ലാ സെക്രട്ടറിയേറ്റ് ആരോപിച്ചു. സ്ത്രീത്ത്വത്തെ അപമാനിച്ച നേതാക്കള്‍ക്കെതിരെ പരാതി ഉന്നയിച്ചതിന് പരാതിക്കാരുടെ സംഘടന തന്നെ പിരിച്ച് വിട്ടത് മുസ്ലീം ലീഗില്‍ സ്ത്രീകള്‍ക്ക് സ്വാതന്ത്രമില്ല എന്നതിന്റെ തെളിവാണ്.

ജില്ലാ പ്രസിഡന്റ് ഒ എം. ജബ്ബാര്‍ ഹാജി അദ്യക്ഷം വഹിച്ചു. പ്രഫ: കെ കെ. മുഹമ്മദ്, എം. അലവിക്കുട്ടി മാസ്റ്റര്‍, മജീദ് തെന്നല, സാലിഹ് മേടപ്പില്‍, പി ടി. ബാവ, പി. യാഹുട്ടി, കെ പി. അബൂബക്കര്‍, ഹുസൈന്‍ കബീര്‍ മാസ്റ്റര്‍, അസീസ് കളപ്പാടന്‍, അഷ്‌റഫ് എന്ന കുഞ്ഞാപ്പ, കെ കെ. മൊയ്തീന്‍ കുട്ടി മാസ്റ്റര്‍, കെ ടി. നാസര്‍ തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. ജനറല്‍ സെക്രട്ടറി അഡ്വ: ഒ കെ. തങ്ങള്‍ സ്വാഗതവും, സെക്രട്ടറി പി കെ എസ്. മുജീബ് ഹസ്സന്‍ നന്ദിയും പറഞ്ഞു.