Fincat

ചരിത്രം വളച്ചൊടിക്കുന്ന സംഘപരിവാർ അജണ്ട ചെറുത്തു തോൽപ്പിക്കണം-മുസ്ലീം യൂത്ത് ലീഗ് പ്രതിഷേധ ധർണ്ണ സംഘടിപ്പിച്ചു.

തിരൂർ:ചരിത്രം വളച്ചൊടിച്ചു രാജ്യത്തിനുവേണ്ടി ജീവൻ അർപ്പിച്ച ധീരദേശാഭിമാനികളായ മലബാറിലെ സ്വാതന്ത്ര്യ സമര പോരാളികളുടെ പേരുകൾ വെട്ടിമാറ്റാനുള്ള നടപടികൾ മതേതര ജനാധിപത്യ വിശ്വാസികൾ ചെറുത്ത് തോൽപ്പിക്കണമെന്നാവശ്യപ്പെട്ട് മുസ്ലീം യൂത്ത് ലീഗ് തിരൂർ മുനിസിപ്പൽ കമ്മിറ്റി പ്രതിഷേധധർണ്ണ സംഘടിപ്പിച്ചു.

1 st paragraph

വാഗൺ ട്രാജഡി ടൗൺ ഹാളിൽ നിന്നും ആരംഭിച്ച പ്രതിഷേധ പ്രകടനം തിരൂർ സെൻട്രൽ ജംഗ്ഷനിൽ സമാപിച്ചു.
തിരൂർ മണ്ഡലം യൂത്ത് ലീഗ് സെക്രട്ടറി കെ.കെ റിയാസ് ഉദ്ഘാടനം ചെയ്തു.ഹഷീം ചെമ്പ്ര അദ്ധ്യക്ഷത വഹിച്ചു അൻവർ പാറയിൽ ടി.ഇ ബാബു, സി.പി ബാദുഷ പി.കെ മജീദ് സലാം കല്ലിങ്ങൽ, ഹാരിസ് അന്നാര, മൊയ്ദുഷ എം.പി,
അഷ്കർ അന്നാര, കരീം ഐനിക്കാട്ടിൽ,
എ.കെ മുസമ്മിൽ തുടങ്ങിയവർ നേതൃത്വം നൽകി.

2nd paragraph