Bridal

ജിദ്ദയിൽ മലപ്പുറം സ്വദേശിയെ താമസസ്ഥലത്തു മരിച്ച നിലയിൽ കണ്ടെത്തി

റിയാദ്: മലയാളിയെ ജിദ്ദയിലെ താമസസ്ഥലത്തു മരിച്ച നിലയിൽ കാണപ്പെട്ടു. മലപ്പുറം തേഞ്ഞിപ്പലം ചെനക്കലങ്ങാടി സ്വദേശി മുജീബ് മേടാപ്പിലിനെ (48) ആണ് ഷറഫിയയിലെ സ്വന്തം മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

1 st paragraph

ഷറഫിയ കേന്ദ്രീകരിച്ച് വാനിൽ പച്ചക്കറി വില്‍പന നടത്തി വരികയായിരുന്നു. കോടമ്പാട്ടിൽ വീട്ടിൽ പരേതരായ കുഞ്ഞാലൻകുട്ടിയുടെയും മറിയകുട്ടിയുടെയും മകനാണ്. ഏഴു മാസം മുൻപായിരുന്നു മകളുടെ വിവാഹം. മകളുടെ വിവാഹത്തിന് നാട്ടിൽ പോകാൻ കഴിഞ്ഞിരുന്നില്ല. മൃതദേഹം ജിദ്ദയിൽ ഖബറടക്കും.

2nd paragraph