Main Banner

സൗദിയില്‍ മലയാളി നഴ്സിനെ മരിച്ച നിലയില്‍ കണ്ടെത്തി

റിയാദ്: കിഴക്കന്‍ സൗദിയിലെ ദമാമില്‍ മലയാളി നഴ്‌സിനെ മരിച്ച നിലയില്‍ കണ്ടെത്തി. കണ്ണൂര്‍ വെള്ളാട് ആലക്കോട് മുക്കിടിക്കാട്ടില്‍ ജോണ്‍ – സെലിന്‍ ദമ്ബതികളുെട മകള്‍ ജോമി ജോണ്‍ സെലി(28) നെയാണ് ആശുപത്രി ബാത്റൂമില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

1 st paragraph

രണ്ട് ദിവസം മുമ്ബ് നടന്ന മരണത്തില്‍ ദുരൂഹത ഉയര്‍ത്തി ബന്ധുക്കള്‍ രംഗത്തെത്തിയിട്ടുണ്ട്. ദമാമില്‍ സ്വകാര്യ ആശുപത്രിയില്‍ മൂന്നുവര്‍ഷമായി നഴ്സായി ജോലിനോക്കുന്ന ജോമി രണ്ടുമാസം മുമ്ബാണ് അവധി കഴിഞ്ഞ് തിരിച്ചെത്തിയത്.

2nd paragraph

തലേദിവസം നൈറ്റ് ഷിഫ്റ്റ്‌ ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന ജോമിയെ ബുധനാഴ്ച രാവിലെയാണ് ആശുപത്രി ബാത്റൂമില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. രാവിലെ ജോമിയെ കാണാത്തതിനെ തുടര്‍ന്ന് നടത്തിയ തിരച്ചിലിനൊടുവിലാണ് ആശുപത്രിയിലെ ഓപറേഷന്‍ തിയറ്ററിന് സമീപമുള്ള ബാത്ത്റൂമില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

അതേസമയം, ആത്മഹത്യ ചെയ്യാന്‍ മാത്രമുള്ള കാര്യമായ പ്രശ്നങ്ങളൊന്നും ജോമിക്ക് ഉണ്ടായിരുന്നില്ലെന്നാണ് ബന്ധുക്കള്‍ പറയുന്നത്.
ശരീരത്തില്‍ മറ്റ് അടയാളങ്ങളൊന്നുമില്ലെന്ന് പോലീസ് റിപ്പോര്‍ട്ടും വ്യക്തമാക്കുന്നു. ദുരൂഹതകള്‍ക്കുള്ള മറുപടി ലഭിക്കാന്‍ പോസ്റ്റ്മോര്‍ട്ടം നടത്തണമെന്ന് ബന്ധുക്കള്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ദമ്മാം മെഡിക്കല്‍ കോംപ്ലക്സ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം നാട്ടിലയക്കുന്നതിനുള്ള നടപടികള്‍ പൂര്‍ത്തിയാക്കുമെന്ന് കുടുംബം ഉത്തരവാദപ്പെടുത്തിയ സാമൂഹിക പ്രവര്‍ത്തകന്‍ നാസ് വക്കം പറഞ്ഞു.