കോവിഡ് 19: ജില്ലയില്‍ 1,546 പേര്‍ക്ക് കൂടി വൈറസ്ബാധ 3,092 പേര്‍ക്ക് രോഗമുക്തി
ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് 16.58 ശതമാനം
നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ 1,485 പേര്‍
ആരോഗ്യ പ്രവര്‍ത്തകര്‍ 04
ഉറവിടമറിയാതെ 27 പേര്‍ക്ക്
രോഗബാധിതരായി ചികിത്സയില്‍ 26,675 പേര്‍
ആകെ നിരീക്ഷണത്തിലുള്ളത് 61,703 പേര്‍
മലപ്പുറം ജില്ലയില്‍ ഞായറാഴ്ച (2021 സെപ്തംബര്‍ 12) 1,546 പേര്‍ക്കുകൂടി കോവിഡ് 19 വൈറസ് ബാധ സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. 16.58 ശതമാനമാണ് കോവിഡ് ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക്. അതിനിടെ ജില്ലക്ക് ആശ്വാസമായി 3,092 പേര്‍ ഞായറാഴ്ച രോഗമുക്തരായതായും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. ഇതോടെ വിദഗ്ധ പരിചരണത്തിന് ശേഷം രോഗവിമുക്തരായവരുടെ എണ്ണം ജില്ലയില്‍ 4,97,520 പേരായി.
നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ രോഗബാധിതരാകുന്നവര്‍ വര്‍ധിക്കുന്ന സ്ഥിതി ജില്ലയില്‍ തുടരുകയാണ്. ഞായറാഴ്ച വൈറസ്ബാധിതരായവരില്‍ 1,485 പേര്‍ക്കും നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെയാണ് വൈറസ്ബാധ. 27 പേര്‍ക്ക് ഉറവിടമറിയാതെയാണ് രോഗബാധ സ്ഥിരീകരിച്ചത്. രോഗം സ്ഥിരീകരിച്ചവരില്‍ നാല് പേര്‍ ആരോഗ്യ പ്രവര്‍ത്തകരും മൂന്ന് പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്ന് തിരിച്ചെത്തിയവരുമാണ്. ഇതര സംസ്ഥാനങ്ങളില്‍ നിന്നും ജില്ലയിലെത്തിയ 27 പേര്‍ക്കും വൈറസ്ബാധ സ്ഥിരീകരിച്ചു.
61,703 പേരാണ് ജില്ലയില്‍ ഇപ്പോള്‍ നിരീക്ഷണത്തില്‍ കഴിയുന്നത്. 26,675 പേര്‍ വിവിധ ചികിത്സാ കേന്ദ്രങ്ങളിലായി നിരീക്ഷണത്തിലുണ്ട്. കോവിഡ് പ്രത്യേക ചികിത്സാ കേന്ദ്രങ്ങളായ ആശുപത്രികളില്‍ 761 പേരും വിവിധ കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകളില്‍ 332 പേരും 131 പേര്‍ കോവിഡ് സെക്കന്‍ഡ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകളിലുമാണ്. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്കു കീഴിലുള്ള പ്രത്യേക താമസ കേന്ദ്രങ്ങളായ ഡൊമിസിലിയറി കെയര്‍ സെന്ററുളില്‍ 154 പേരും ശേഷിക്കുന്നവര്‍ വീടുകളിലും മറ്റു നിരീക്ഷണ കേന്ദ്രങ്ങളിലുമാണ് കഴിയുന്നത്.
കോവിഡ് സ്ഥിരീകരിച്ചവര്‍ സമ്പര്‍ക്ക വിലക്ക് കര്‍ശനമായി പാലിക്കണം: ജില്ലാ മെഡിക്കല്‍ ഓഫീസര്‍
കോവിഡ് 19 സ്ഥിരീകരിച്ചവര്‍ സര്‍ക്കാര്‍ നിര്‍ദേശപ്രകാരമുള്ള ദിവസങ്ങളില്‍ രോഗി സമ്പര്‍ക്കവിലക്ക് കര്‍ശനമായി പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന. യാതൊരു രോഗ ലക്ഷണങ്ങളും ഇല്ലാത്ത വൈറസ് ബാധിതര്‍ സ്രവപരിശോധനയ്ക്ക് വിധേയമായ ദിവസം മുതല്‍ 10 ദിവസം വീട്ടിലോ തദ്ദേശ ഭരണ സ്ഥാപനങ്ങള്‍ ഒരുക്കിയിട്ടുള്ള ഗൃഹ പരിപാലന കേന്ദ്രത്തിലോ സമ്പര്‍ക്ക വിലക്കില്‍ കഴിയണം.
വീട്ടില്‍ രോഗിക്ക് മാത്രമായി ഉപയോഗിക്കാന്‍ ശുചിമുറിയോട് കൂടിയ പ്രത്യേക താമസ സൗകര്യം ഇല്ലെങ്കില്‍ ഗൃഹ പരിപാലന കേന്ദ്രത്തില്‍ പോകേണ്ടതാണ്. വീട്ടില്‍ ചെറിയ കുട്ടികള്‍, ജീവിതശൈലീ രോഗബാധിതര്‍, പ്രായം കൂടിയവര്‍ തുടങ്ങിയവരുണ്ടെങ്കിലും വൈറസ് ബാധിതരായവര്‍ ഗൃഹപരിപാലന കേന്ദ്രത്തിലേക്ക് മാറുന്നതായിരിക്കും രോഗവ്യാപനം തടയുന്നതിന് ഉചിതമെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ പറഞ്ഞു. വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയുന്ന വൈറസ്ബാധിതര്‍ യാതൊരുകാരണവശാലും മറ്റുള്ളവരുമായി ഇടപഴകാനോ വീട്ടിലെ പൊതു ഇടങ്ങള്‍ ഉപയോഗിക്കാനോ പാടില്ല. റിമോട്ട്, പത്രങ്ങള്‍, പുസ്തകങ്ങള്‍, സോപ്പ്, പേസ്റ്റ് തുടങ്ങിയവ കൈമാറി ഉപയോഗിക്കാതിരിക്കാനും ശ്രദ്ധിക്കണം.
വീടുകളില്‍ നിരീക്ഷണത്തിലിരിക്കുന്നവര്‍ എന്തെങ്കിലും അസ്വസ്ഥതകള്‍ ഉണ്ടാകുകയോ അപകട സൂചനകളായ (റെഡ് ഫ്ളാഗ് ലക്ഷണങ്ങള്‍) രക്തത്തിലെ ഓക്‌സിജന്റെ അളവ് 94 ശതമാനത്തില്‍ കുറയുക, ശ്വാസമെടുക്കാന്‍ ബുദ്ധിമുട്ട്, ക്ഷീണം, ബോധക്ഷയം തുടങ്ങിയവ അനുഭവപ്പെട്ടാല്‍ ഉടന്‍ തന്നെ ആര്‍.ആര്‍.ടി അംഗങ്ങളെയോ ആരോഗ്യപ്രവര്‍ത്തകരെയോ വിവരം അറിയിക്കുകയും ഇവരുടെ നിര്‍ദേശങ്ങള്‍ പാലിക്കുകയും ചെയ്യണം. നിരീക്ഷണത്തിലിരിക്കുന്ന 10 ദിവസത്തിനുള്ളില്‍ അവസാന മൂന്ന് ദിവസം രോഗലക്ഷണങ്ങളില്ലെങ്കില്‍ മാത്രമാണ് സമ്പര്‍ക്കവിലക്ക് അവസാനിപ്പിക്കേണ്ടത്. 10 ദിവസത്തിനുള്ളില്‍ ഏതെങ്കിലും ദിവസം രോഗലക്ഷണം ഉണ്ടായാല്‍ തൊട്ടടുത്തുള്ള ആരോഗ്യകേന്ദ്രത്തിലെ മെഡിക്കല്‍ ഓഫീസറെ വിവരം അറിയിക്കുകയും ആരോഗ്യ പ്രവര്‍ത്തകര്‍ നല്‍കുന്ന നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കുകയും വേണം.
ലഘുവായതും ഗുരുതരമല്ലാത്തതുമായ രോഗ ലക്ഷണങ്ങളുള്ളവര്‍ക്ക് ലക്ഷണം തുടങ്ങി 10 ദിവസമാണ് സമ്പര്‍ക്ക വിലക്കുള്ളത്. ഇവര്‍ക്കും 10 ദിവസത്തിനുള്ളില്‍ അവസാന മൂന്ന് ദിവസങ്ങളില്‍ യാതൊരു രോഗലക്ഷണങ്ങളുമില്ലാത്തവര്‍ക്കും സമ്പര്‍ക്ക വിലക്ക് അവസാനിപ്പിക്കാം. രോഗ ലക്ഷണങ്ങള്‍ കൂടുകയോ, ബുദ്ധിമുട്ടുകള്‍ അനുഭവപ്പെടുകയോ ചെയ്താല്‍ തൊട്ടടുത്തുള്ള ആരോഗ്യകേന്ദ്രത്തിലെ മെഡിക്കല്‍ ഓഫീസറുടെ നിര്‍ദേശപ്രകാരം പ്രവര്‍ത്തിക്കേണ്ടതാണ്. ഗുരുതര രോഗലക്ഷണങ്ങള്‍ ഉണ്ടായവര്‍ക്കും, ഐ.സി.യു പ്രവേശനം വേണ്ടിവന്നവര്‍ക്കും രോഗലക്ഷണങ്ങള്‍ ഉണ്ടായ അന്നുമുതല്‍ 20 ദിവസമാണ് സമ്പര്‍ക്കവിലക്ക് കാലാവധി .
ഗുരുതരമായ രോഗലക്ഷണങ്ങള്‍ ഉള്ളവരും, കാന്‍സര്‍,അവയവം മാറ്റിവെച്ചവര്‍,വൃക്ക,കരള്‍ രോഗബാധിതര്‍, മറ്റ് രോഗപ്രതിരോധശേഷി അപര്യാപ്തത രോഗങ്ങള്‍ (എച്ച്.ഐ.വി പോലുള്ളവ) ഉള്ളവര്‍ രോഗലക്ഷണങ്ങള്‍ തുടങ്ങുമ്പോള്‍ തന്നെ ഡോക്ടറുടെ നിര്‍ദേശ പ്രകാരം കോവിഡ് ആശുപത്രികളില്‍ ചികിത്സ തേടണം. രോഗം ഗുരുതരമായതിനുശേഷം ആശുപത്രികളില്‍ എത്തുന്നതാണ് പലപ്പോഴും രോഗിയുടെ ആരോഗ്യ നില വഷളാക്കുന്നതെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഓര്‍മ്മിപ്പിച്ചു.
കോവിഡ് ബാധിതര്‍ക്ക് ഏതെങ്കിലും വിധത്തിലുള്ള ആരോഗ്യ പ്രശ്നങ്ങളുണ്ടായാല്‍ നേരിട്ട് ആശുപത്രികളില്‍ പോകാതെ അടുത്തുള്ള ആരോഗ്യ കേന്ദ്രം, ജില്ലാതല കണ്‍ട്രോള്‍ സെല്‍, ആരോഗ്യ പ്രവര്‍ത്തകര്‍ എന്നിവരുമായി ഫോണില്‍ ബന്ധപ്പെട്ട് ലഭിക്കുന്ന നിര്‍ദേശങ്ങള്‍ പൂര്‍ണമായും പാലിക്കേണ്ടതാണെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.
ജില്ലാതല കണ്‍ട്രോള്‍ സെല്‍ നമ്പറുകള്‍: 0483 2737858, 2737857, 2733251, 2733252, 2733253.
ജില്ലയില്‍ പ്രതിരോധ വാക്സിന്‍ വിതരണം പുരോഗമിക്കുന്നു
മലപ്പുറം ജില്ലയില്‍ ഇതുവരെ 29,48,026 ഡോസ് കോവിഡ് പ്രതിരോധ വാക്സിന്‍ വിതരണം ചെയ്തു. 18 വയസിനു മുകളില്‍ പ്രായമുള്ളവര്‍ക്കാണ് വാക്‌സിന്‍ വിതരണം ചെയ്യുന്നത്. 22,22,350 പേര്‍ക്ക് ഒന്നാം ഡോസും 7,25,676 പേര്‍ക്ക് രണ്ട് ഡോസ് വാക്സിനുകളുമാണ് നല്‍കിയത്. വിവിധ കേന്ദ്രങ്ങളില്‍ വാക്‌സിന്‍ വിതരണം പുരോഗമിക്കുകയാണെന്നും വാക്‌സിന്‍ സ്വീകരിക്കാനുള്ള സൗകര്യങ്ങള്‍ പ്രയോജനപ്പെടുത്തണമെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ പറഞ്ഞു.
ഞായറാഴ്ച (2021 സെപ്തംബര്‍ 12) മലപ്പുറം ജില്ലയില്‍ രോഗബാധിതരായവരുടെ പ്രാദേശികാടിസ്ഥാനത്തിലുള്ള എണ്ണം ചുവടെ ചേര്‍ക്കുന്നു,
എ.ആര്‍ നഗര്‍ 19
ആലങ്കോട് 14
ആലിപ്പറമ്പ് 35
അമരമ്പലം 07
ആനക്കയം 11
അങ്ങാടിപ്പുറം 41
അരീക്കോട് 15
ആതവനാട് 12
ഊരകം 11
ചാലിയാര്‍ 05
ചീക്കോട് 20
ചേലേമ്പ്ര 17
ചെറിയമുണ്ടം 06
ചെറുകാവ് 02
ചോക്കാട് 08
ചുങ്കത്തറ 09
എടക്കര 05
എടപ്പറ്റ 04
എടപ്പാള്‍ 12
എടരിക്കോട് 12
എടവണ്ണ 23
എടയൂര്‍ 23
ഏലംകുളം 27
ഇരിമ്പിളിയം 12
കാലടി 12
കാളികാവ് 07
കല്‍പകഞ്ചേരി 05
കണ്ണമംഗലം 17
കരുളായി 03
കരുവാരക്കുണ്ട് 08
കാവനൂര്‍ 03
കീഴാറ്റൂര്‍ 09
കീഴുപറമ്പ് 04
കോഡൂര്‍ 16
കൊണ്ടോട്ടി 33
കൂട്ടിലങ്ങാടി 19
കോട്ടക്കല്‍ 16
കുറുവ 25
കുറ്റിപ്പുറം 13
കുഴിമണ്ണ 06
മക്കരപ്പറമ്പ് 05
മലപ്പുറം 64
മമ്പാട് 27
മംഗലം 04
മഞ്ചേരി 29
മങ്കട 17
മാറാക്കര 08
മാറഞ്ചേരി 28
മേലാറ്റൂര്‍ 06
മൂന്നിയൂര്‍ 09
മൂര്‍ക്കനാട് 17
മൂത്തേടം 01
മൊറയൂര്‍ 06
മുതുവല്ലൂര്‍ 08
നന്നമ്പ്ര 03
നന്നംമുക്ക് 15
നിലമ്പൂര്‍ 18
നിറമരുതൂര്‍ 08
ഒതുക്കുങ്ങല്‍ 13
ഒഴൂര്‍ 05
പള്ളിക്കല്‍ 24
പാണ്ടിക്കാട് 53
പരപ്പനങ്ങാടി 11
പറപ്പൂര്‍ 14
പെരിന്തല്‍മണ്ണ 33
പെരുമണ്ണ ക്ലാരി 07
പെരുമ്പടപ്പ് 16
പെരുവള്ളൂര്‍ 05
പൊന്മള 05
പൊന്മുണ്ടം 01
പൊന്നാനി 14
പൂക്കോട്ടൂര്‍ 14
പോരൂര്‍ 20
പോത്തുകല്ല് 02
പുലാമന്തോള്‍ 17
പുളിക്കല്‍ 21
പുല്‍പറ്റ 04
പുറത്തൂര്‍ 06
പുഴക്കാട്ടിരി 27
താനാളൂര്‍ 13
താനൂര്‍ 07
തലക്കാട് 05
തവനൂര്‍ 06
താഴേക്കോട് 06
തേഞ്ഞിപ്പലം 23
തെന്നല 03
തിരുനാവായ 15
തിരുവാലി 09
തൃക്കലങ്ങോട് 15
തൃപ്രങ്ങോട് 08
തുവ്വൂര്‍ 39
തിരൂര്‍ 20
തിരൂരങ്ങാടി 17
ഊര്‍ങ്ങാട്ടിരി 09
വളാഞ്ചേരി 36
വളവന്നൂര്‍ 09
വള്ളിക്കുന്ന് 16
വട്ടംകുളം 08
വാഴക്കാട് 16
വാഴയൂര്‍ 08
വഴിക്കടവ് 13
വെളിയങ്കോട് 09
വേങ്ങര 18
വെട്ടത്തൂര്‍ 07
വെട്ടം 11
വണ്ടൂര്‍ 69