ബൈക്ക് അപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന യുവാവ് മരിച്ചു
കോട്ടയം: ബൈക്ക് അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രി വെൻ്റിലേറ്ററിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന യുവാവ് മരിച്ചു. പാണംപടി ആനല്ലൂർചിറയിൽ അനൂപ് ബഞ്ചമിൻ(39) ആണ് മരിച്ചത്.
ഹൈറേഞ്ച് മെഡിക്കൽസിലെ ജീവനക്കാരനായിരുന്ന അനൂപ് കഴിഞ്ഞ ശനിയാഴ്ച ചുങ്കം -വാരിശ്ശേരി റോഡിലുണ്ടായ അപകടത്തിൽ തലക്ക് ഗുരുതര പരിക്കേറ്റ് മെഡിക്കൽ കോളേജ് ആശുപത്രി വെൻ്റിലേറ്ററിൽ കഴിയുകയായിരുന്നു. ബുധനാഴ്ച പുലർച്ചെ മരിച്ചു.
പരേതനായ ബഞ്ചമിൻ്റെയും തങ്കമ്മയുടെയും മകനാണ് അനൂപ്.ഭാര്യ: സോബിന. മക്കൾ: ബിയോൺസ്, ബേസിൽ. സംസ്കാരം വ്യാഴാഴ്ച രാവിലെ 10ന് വേളൂർ പുളിനാക്കൽ സെൻ്റ്. ജോൺസ് ബാപ്റ്റിസ്റ്റ് പള്ളിയിൽ.