കുംഭാരൻമാർക്ക് പ്രത്യേക സംവരണം അനുവദിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് KKS മാർച്ചും ധർണ്ണയും നടത്തി

 

കോഴിക്കോട്: കളിമൺപാത്ര തൊഴിലാളി വിഭാഗമായ കുംഭാരൻമാർക്ക് പ്രത്യേക സംവരണം അനുവദിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കുംഭാരക്ഷേ മസമിതിKKS മാർച്ചും ധർണ്ണയും നടത്തി പാർശ്വവത്ക്കരിക്കപ്പെട്ട കുംഭാരൻമാർക്ക് സർക്കാർ സർവ്വീസിൽ പ്രത്യേക സംവരണം നൽകുക. ജാതി ഏകീകരണം സർട്ടിഫിക്കേറ്റ് അനുവദിക്കുക. മൺപാത്ര തൊഴിലിനെ പരമ്പരാഗത തൊഴിലായി പ്രഖ്യാപിക്കുക. ബി രു ദ-ബിരുദാനന്തര കോഴ്സുകൾക്ക് സംവരണം അനുവദിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ടാണ് കോഴിക്കോട് കലക്ടറേറ്റിലേക്ക് മാർച്ചും ധർണ്ണയും നടത്തിയത്. രാമൻ ഈ നഞ്ചേരി സ്വാഗതമാശംസിച്ചു. ഉണ്ണി കണ്ണാടിക്കൽ അധ്യക്ഷത വഹിച്ചു. സി ഐ റ്റി യു ജില്ലാ കമ്മിറ്റി അംഗം പ്രസന്നൻ ധർണ ഉദ്ഘാടനം ചെയ്തു രവീന്ദ്രൻ കരണി, ചിന്നൻ അയ്യായ്യ,ഗോപാലാൻ കൂരാട്, ചന്ദ്രൻ അയ്യായ എന്നിവർ സംസാരിച്ചു