ജില്ലയില്‍ ബാല്യം പദ്ധതിക്ക് തുടക്കമായി
ജില്ലാ പഞ്ചായത്ത് നടപ്പാക്കുന്ന കുട്ടികള്‍ക്കായുള്ള ആയുര്‍വേദ കോവിഡ് പ്രതിരോധ മരുന്ന് വിതരണ പദ്ധതിയായ ‘ബാല്യ’ത്തിന് തുടക്കമായി. പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം.കെ റഫീഖ കൂട്ടിലങ്ങാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എന്‍.കെ ഹുസൈന് കോവിഡ് പ്രതിരോധ മരുന്ന് വിതരണ കിറ്റ് നല്‍കി ഉദ്ഘാടനം ചെയ്തു.
ജില്ലാ പഞ്ചായത്ത് 10 ലക്ഷം രൂപ ചെലവഴിച്ചാണ് 32 ഡിവിഷനുകളിലായി പദ്ധതി നടപ്പാക്കുന്നത്.
രണ്ട് മുതല്‍ അഞ്ച് വയസു വരെയുള്ള കുട്ടികള്‍ക്ക് ഐ.സി.ഡി.എസുമായി യോജിച്ചാണ് മരുന്ന് വിതരണം ചെയ്യുന്നത്. പ്രതിരോധ ശേഷി ക്രമീകരിക്കാന്‍ മൂന്ന് ഘട്ടമായാണ് മരുന്ന് വിതരണം. പരിപാടിയില്‍ ആയുര്‍വേദ ഡി.എം.ഒ ഉഷ, ആരോഗ്യ സ്ഥിരം സമിതി ചെയര്‍പേഴ്‌സണ്‍, വികസനകാര്യ സ്ഥിരം സമിതി ചെയര്‍പേഴ്‌സണ്‍ മറ്റു ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.