സി എസ് ബി ബാങ്കിലെ തൃദിന പണിമുടക്ക് തുടങ്ങി
മലപ്പുറം: നാല് വര്‍ഷങ്ങള്‍ക്ക് മുമ്പ് കാലാവധി തീര്‍ന്ന വേതനക്കരാര്‍ പുതുക്കണമെന്നും, ബാങ്കിന്റെ ജനകീയ സ്വഭാവം നിലനിര്‍ത്തി, ആവശ്യത്തിന് സ്ഥിരം ജീവനക്കാരെ നിയമിക്കണമെന്നും ആവശ്യപ്പെട്ടും തൃശൂര്‍ ആസ്ഥാനമായ സിഎസ് ബി ബാങ്കിലെ ജീവനക്കാരും ഓഫീസര്‍മാരും 72 മണിക്കൂര്‍ നീളുന്ന ദേശീയ പണിമുടക്കം ആരംഭിച്ചു. പണിമുടക്കിയവര്‍ വിവിധ ശാഖകള്‍ക്ക് മുമ്പില്‍ പ്രകടനവും ധര്‍ണ്ണയും നടത്തി.മലപ്പുറത്ത് കുന്നുമ്മല്‍ ശാഖക്ക് മുമ്പില്‍ നടത്തിയ ധര്‍ണ്ണ മുനി .ചെയര്‍മാന്‍ മുജീബ് കാടേരി ഉല്‍ഘാടനം ചെയ്തു.
ബി.കെ.പ്രദീപു് അദ്ധ്യക്ഷനായി. സി ഐ ടി യു ജില്ലാ സെക്രട്ടരി വിപി സക്കരിയ, എ ഐ ടി യു സി ജില്ലാ സെക്രട്ടരി എം എ റസാഖ്, ഐഎന്‍ടിയുസി സെക്രട്ടരി സി ജയപ്രകാശ്, എന്‍ജിഒ യൂണിയന്‍ ജില്ലാ പ്രസിഡന്റ് രാജേഷ്, ബാങ്ക് യൂണിയന്‍ ഐക്യവേദി നേതാക്കളായ ആര്‍ വി രഞ്ജിത്, ശ്രീലസിത് സി.ആര്‍. കെ.സോമന്‍, ബിഗേഷ് ഉണ്യാടന്‍, തുടങ്ങിയവര്‍ പ്രസംഗിച്ചു. ജി.കണ്ണന്‍ സ്വാഗതവും, അനുരാജ് നന്ദിയും പറഞ്ഞു.
എ അഹമ്മദ്, എ കെ വേലായുധന്‍, എസ്.ബാലചന്ദ്രന്‍ , അരുണ്‍ മോഹന്‍, ബാസിത് അലി, ജയകുമാര്‍, കെഹംസ, എം കെ സോമസുന്ദരന്‍, എം.രാമന്‍കുട്ടി തുടങ്ങിയവര്‍ നേതൃത്വം നല്‍കി. പണിമുടക്ക് മൂലം ബാങ്കിന്റെ ജില്ലയിലെ 21 ശാഖകളുടെയും പ്രവര്‍ത്തനങ്ങള്‍ തടസ്സപ്പെട്ടു. ചില ശാഖകളില്‍ കരാര്‍ ജീവനക്കാരെ ഉപയോഗിച്ച് ചുരുക്കം ഇടപാടുകള്‍ നടത്തി.