Fincat

രണ്ടു കുട്ടികളെയും ഉപേക്ഷിച്ച് കാമുകന് ഒപ്പം പോയ യുവതിയേയും കാമുകനേയും തേഞ്ഞിപ്പലം പോലീസ് അറസ്റ്റ് ചെയ്തു.


മലപ്പുറം: പിഞ്ചു കുഞ്ഞ് ഉൾപ്പെടെ രണ്ട് കുട്ടികളെ ഉപേക്ഷിച്ച് അവിവാഹിതനായ കാമുകനൊപ്പം ചാടിപ്പോയ ഭർതൃമതിയായ യുവതിയും, കാമുകനും അറസ്റ്റിൽ. ഭർത്താവിന്റെ പരാതിയിലാണ് മക്കളെ ഉപേക്ഷിച്ചു പോയതിന് യുവതിയെയും കാമുകനെയുമാണ് തേഞ്ഞിപ്പലം പൊലീസ് ബാല നീതി നിയമ പ്രകാരം കേസെടുത്ത് എടുത്ത്അറസ്റ്റ് ചെയ്തത്.

1 st paragraph

പരപ്പനങ്ങാടി ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി യുവാവിനെയും യുവതിയെയും 14 ദിവസത്തേക്ക് റിമാൻഡ് ചെയ്ത് ജയിലിൽ അടച്ചു. തേഞ്ഞിപ്പലം പൊലീസ് സ്റ്റേഷൻ പരിധിയിൽ പള്ളിക്കൽ ബസാറിൽ അടുത്തടുത്ത ക്വാർട്ടേഴ്സിൽ താമസിച്ചു വരികയായിരുന്ന അവിവാഹിതനായ യുവാവും യുവതിയും. കഴിഞ്ഞ നാലാം തിയ്യതിയാണ് ഭർത്താവിനെയും രണ്ട് മക്കളെയും ഉപേക്ഷിച്ചു കടന്നു കളഞ്ഞത്.