Fincat

ന്യൂജെൻ മയക്കുമരുന്നുമായി യുവതി പിടിയിൽ

കോഴിക്കോട്: മയക്കുമരുന്ന് ഗുളികകളുമായി യുവതിയെ എക്‌സൈസ് അറസ്റ്റുചെയ്തു.
ചേവായൂർ സ്വദേശി പട്ടമുക്കിൽ ഷാരോൺ വീട്ടിൽ പി.അമൃത തോമസിനെയാണ് (33) ഇന്നലെ ഫറോക്ക് റെയിഞ്ച് ഇൻസ്‌പെക്ടർ കെ. സതീശന്റെ നേതൃത്വത്തിലുള്ള സംഘം മിനി ബൈപ്പാസിൽ തിരുവണ്ണൂർ ഭാഗത്ത് നിന്ന് അറസ്റ്റുചെയ്തത്.

1 st paragraph

മയക്ക് മരുന്നായ എക്സ്റ്റസിയുടെ 15 ഗുളികകളാണ് (ഏഴ് ഗ്രാം) ഇവരിൽ നിന്ന് കണ്ടെടുത്തത്. റിസോർട്ടുകളിൽ ലഹരി പാർട്ടി നടത്തുന്നതിനായി ഗോവയിൽ നിന്നുമാണ് എക്സ്റ്റസി കോഴിക്കോട് എത്തിക്കുന്നതെന്ന് എക്‌സൈസ് അധികൃതർ പറഞ്ഞു. വിദ്യാർത്ഥികളെ കേന്ദ്രീകരിച്ച് നഗരപരിധിയിൽ വൻതോതിൽ ലഹരി വിൽപ്പന നടക്കുന്നതായി എക്‌സൈസിന് വിവരം ലഭിച്ചിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് അമൃതയെ പിടികൂടിയത്. പ്രിവന്റീവ് ഓഫിസർമാരായ സി. പ്രവീൺ ഐസക്ക്, വി.പി. അബ്ദുൽ ജബ്ബാർ, സിവിൽ എക്‌സൈസ് ഓഫിസർമാരായ എൻ. ശ്രീശാന്ത്, എം. റെജി, വുമൺ സിവിൽ എക്‌സൈസ് ഓഫിസർമാരായ കെ.എസ്. ലമോൾ, കെ.പി. ഷിംല, ഡ്രൈവർ പി. സന്തോഷ് കുമാർ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

2nd paragraph