Fincat

ഗുരുവായൂർ ക്ഷേത്രത്തിൽ പാൽപ്പായസം മറിഞ്ഞ് കീഴ്‌ശാന്തിക്ക് പൊള്ളലേറ്റു

ഗുരുവായൂർ ക്ഷേത്രത്തിൽ വീണ്ടും തിളച്ച പാൽപ്പായസം മറിഞ്ഞ് കീഴ്‌ശാന്തിക്ക് പൊള്ളലേറ്റു. കൊടയ്ക്കാട് ശ്രീറാം നമ്പൂതിരിക്കാണ് നാലമ്പലത്തിനകത്ത് പടക്കളത്തിൽ വഴുതി വീണ് പായസത്തിൽ നിന്ന് പൊള്ളലേറ്റത്. തെക്കുഭാഗത്ത് അയ്യപ്പശ്രീ കോവിലിനു സമീപമുള്ള തിടപ്പിള്ളിയിൽ നിന്നു കുട്ടകത്തിൽ പാൽപ്പായസം നാലമ്പലത്തിലെ പടക്കളത്തിൽ കൊണ്ട് വെക്കുമ്പോഴായിരുന്നു വഴുതി വീണത്. കീഴ്ശാന്തി ശ്രീറാമിന് ദേവസ്വം ആശുപത്രിയിൽ ചികിത്സ നൽകി.

1 st paragraph


കഴിഞ്ഞ ദിവസം തിളച്ച പാൽപ്പായസം വീണ് കീഴ്ശാന്തി മൂത്തേടം ഹരിശങ്കർ നമ്പൂതിരിക്കും പൊള്ളൽ ഏറ്റിരുന്നു.തിടപ്പള്ളിയിൽ നിന്ന് പാൽപ്പായസം നാലമ്പലത്തിനകത്തേക്ക് കൊണ്ട് പോകുമ്പോൾ പ്രദക്ഷിണ വഴിയിൽ വഴുതി വീഴുകയായിരുന്നു .

2nd paragraph