പള്ളി ദറസുകൾ പുനരാരംഭിച്ചു.


തിരുന്നാവായ: കോറോണ വ്യാപന പശ്ചാതലത്തിൽ രണ്ട് വർഷമായി നിർത്തിവെക്കേണ്ടി വന്ന പള്ളി
ദറസുകൾ വീണ്ടും സജീവമായി തുടങ്ങി.
വിവിധ മഹല്ലുകളിൽ 5 മുതൽ 200 ൽ അധികം വരുന്ന കുട്ടികൾ ആയിരകണക്കിന് ദറസ്സുകളിലായി മതപഠനം നടത്തിവന്നിരുന്നതിലൂടെ പതിനായിരകണക്കിന് വിദ്യാത്ഥികൾ ദറസ്സ് പഠിക്കുന്നുണ്ട്. ഒന്നിച്ച് താമസിച്ച് ഗുരുകുല സമ്പ്രദായത്തിൽ പഠിപ്പിച്ചിരുന്ന ദറസ്സ് രീതി പള്ളികളിൽ ആൾകൂട്ട പ്രവേശന നിരോധനം വന്നതോടെ തടസ്സപ്പെടുകയാണ് ഉണ്ടായത്.
കുറഞ്ഞ കുട്ടികൾ പഠിക്കുന്ന സ്ഥലങ്ങളിൽ കുട്ടികൾക്ക് ഭക്ഷണം നൽകി വന്നിരുന്നത് വീടുകളിൽ നിന്നു മായിരുന്നു.
മറ്റുള്ള ഇടങ്ങളിൽ ക്യാൻ്റീനുമാണ് പ്രവർത്തിച്ചിരുന്നത്.


മതപഠനത്തോടൊപ്പം ഭൗതിക വിദ്യാഭ്യാസവും നൽകുന്നതിനാൽ കോളേജുകൾ തുറന്നതോടെ ദറസ്സുകൾ വീണ്ടും സജീവമായി തുടങ്ങിയത്. എടക്കുളം മഹല്ല് സുന്നീ ജുമാ മസ്ജിദിൽ മുദരിസ് മുഹമ്മദ് മലിക്ക് സഖാഫി അൽഅസ്ഹരിയുടെ നേതൃത്വത്തിലുള്ള ദറസ്സ് മുഹ്യുദ്ധീൻ സഅദി കുഴിപ്പുറം ഉത്ഘാടനം ചെയ്തു.
ചങ്ങമ്പള്ളി കുഞ്ഞിമോൻ ഗുരുക്കൾ അദ്യക്ഷത വഹിച്ചു വെള്ളാടത്ത് ബാവ മുസ്ലിയാർ, വി എം കുട്ടി ഫൈസി,
വി കെ അബൂബക്കർ മൗലവി
സി കെ ഉബൈദ് ഹാജി
വി മരക്കാർ ഹാജി തുടങ്ങിയവർ പങ്കെടുത്തു.