മൂന്നക്ക ലോട്ടറി ചൂതാട്ടം താനൂരിൽ ഒരാൾ പിടിയിൽ
താനൂർ: പോലീസ് സ്റ്റേഷൻ പരിധിയിലെ പരി യാപുരം ഓലപ്പീടികയിൽ അനധികൃത മൂന്നക്ക ലോട്ടറി ചൂതാട്ടം നടത്തുന്ന സ്ഥലത്ത് റെയ്ഡ് ചെയ്ത് പരിയാപുരം ഓലപ്പീടിക സ്വദേശി മൂത്തേടത്തുകാട്ടിൽ ഷാജി അറസ്റ്റ് ചെയ്തു.
മൂന്നക്ക ലോട്ടറി ചൂതാട്ടത്തിന് സഹായം നൽകുന്ന കണ്ണൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന ലോട്ടറി ഏജൻസിയെക്കുറിച്ച് അന്വേഷണം നടത്തിവരുന്നുണ്ട്. താനൂർ DySP മൂസ വള്ളിക്കാടൻ്റെ നേതൃത്വത്തിൽ താനൂർ ഇൻസ്പെകർ ജീവൻ ജോർജ്, Asi ജയകൃഷ്ണൻ ,താനൂർ DySP യുടേയും പരപ്പനങ്ങാടി ഇൻസ്പെക്ടർ ഹണി കെ ദാസ് എന്നിവരുടെ മേൽനോട്ടത്തിൽ പ്രവർത്തിക്കുന്ന 5 അംഗ സ്ക്വോഡിലെ അംഗങ്ങളായ ആൽബിൻ, വിപിൻ, ജിനീഷ്, സബറുദ്ധീൻ, അഭിമന്യു എന്നിവർ ചേർന്നാണ് പിടികൂടിയത്.