വികസനത്തെ എതിർക്കുന്നവർ ഒറ്റപ്പെടുമെന്നാണ് തുടർ ഭരണത്തിലൂടെ കേരളം കാണിക്കുന്നതെന്ന് ഡോ.ടി എം തോമസ് ഐസക്ക്
തിരൂർ: വികസനത്തെ എതിർക്കുന്നവർ ഒറ്റപ്പെടുമെന്നാണ് തുടർ ഭരണത്തിലൂടെ കേരളം കാണിക്കുന്നതെന്ന് സി പി ഐ എം കേന്ദ്ര കമ്മിറ്റി അംഗവും മുൻ ധനകാര്യ വകുപ്പ് മന്ത്രിയുമായ ഡോ.ടി എം തോമസ് ഐസക്ക് പറഞ്ഞു.
തിരൂരിൽ നടക്കുന്ന സി പി ഐ എം ജില്ലാ സമ്മേളനത്തിൻ്റെ സ്വാഗത സംഘം ഓഫീസ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജില്ലാ സെക്രട്ടേറിയറ്റ് അംഗം ഇ ജയൻ അധ്യക്ഷനായി. ജില്ലാ കമ്മിറ്റി അംഗങ്ങളായ എ ശിവദാസൻ, അഡ്വ പി ഹംസക്കുട്ടി, മുതിർന്ന അംഗം വി വി ഗോപിനാഥ്, ഏരിയാ കമ്മിറ്റി അംഗങ്ങളായ കെ നാരായണൻ, അഡ്വയു സൈനുദീൻ, പി പി ലക്ഷ്മണൻ, ടി ദിനേശ് കുമാർ എന്നിവർ സംസാരിച്ചു.