സമകാലിക സാമൂഹിക കാലാവസ്ഥയിൽ നെഹ്‌റുവിന്റെ പുനർവായനക്ക് പ്രാധാന്യം വർധിക്കുന്നു: എസ് എസ് എഫ്
തിരൂർ: ജനാധിപത്യം അപകടത്തിലാകുകയും, മതനിരപേക്ഷത കളങ്കപ്പെടുകയും ചെയ്യുന്ന സമകാലിക സാമൂഹികാവസ്ഥയിൽ ജനാധിപത്യത്തിനും, മതേതരത്വത്തിനും ഇന്ത്യയിൽ അടിത്തറ പാകിയ ജവഹർലാൽ നെഹ്റുവിന്റെ പുനർവായനക്ക് പ്രസക്തിയേറുന്നുവെന്ന് എസ് എസ് എഫ് സംസ്ഥാന സെക്രട്ടറി കെ ബി ബഷീർ പറഞ്ഞു. എസ് എസ് എഫ് മലപ്പുറം വെസ്റ്റ് ജില്ല കമ്മിറ്റി നെഹ്‌റുവിനെ കണ്ടെത്തുന്നു എന്ന ശീർഷകത്തിൽ തിരൂരിൽ സംഘടിപ്പിച്ച ചർച്ച സംഗമത്തിൽ വിഷയാവതരണം നടത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യയുടെ ദേശീയ മുഖ്യധാരയിൽ ഉണ്ടായിരുന്ന പലരേയും തട്ടിയെടുക്കാനും, ചിലരെ തമസ്കരിക്കാനും സംഘ് പരിവാറിന്റെ നേതൃത്വത്തിൽ ശ്രമങ്ങൾ നടക്കുമ്പോൾ അതിനെ തിരെ ശക്തമായ പ്രതിരോധം തീർക്കേണ്ടതുണ്ട്. അതിനായി അവരുടെ ആശയങ്ങളെയും, ഓർമകളെയും സജീവമാക്കി നിലനിർത്തേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.
തിരൂർ ബസ്റ്റാന്റ് പരിസരത്തു വെച്ച് നടന്ന ചർച്ച സംഗമത്തിൽ കലാലയം സെക്രട്ടറി വി സിറാജുദ്ധീൻ അദ്ധ്യക്ഷത വഹിച്ചു ഇ ജയൻ , അഡ്വ: രതീഷ് കൃഷ്ണ ചർച്ചയിൽ പങ്കെടുത്തു
എസ് എസ് എഫ് സംസ്ഥാന സെക്രട്ടറി കെ ബി ബഷീർ തൃശൂർ ചർച്ചനിയന്ത്രിച്ചു
എസ് എസ് എഫ് മലപ്പുറം വെസ്റ്റ് ജില്ല ജനറൽ സെക്രട്ടറി എ മുഹമ്മദ് സഈദ് സക്കരിയ,അതീഖ് റഹ്മാൻ,അബ്ദുൽ ഹഫീള് അഹ്സനി , ടി. അബൂബക്കർ, ജാഫർ ശാമിൽ ഇർഫാനി സംബന്ധിച്ചു.