നെടിയിരുപ്പ് സ്വദേശി ജിദ്ദയില്‍ മരിച്ചു
ജിദ്ദ: കൊണ്ടോട്ടി നെടിയിരുപ്പ് കാരിമുക്ക് സ്വദേശി ചോലന്കുത്ത് കാരി അബ്ദുല്‍ റസ്സാഖ് എന്ന കുട്ടിമോന്‍ (55) ജിദ്ദയില്‍ മരിച്ചു. ജിദ്ദ ഖുവൈസ ഡിസ്ട്രിക്ടിലെ തമാസ സ്ഥലത്ത് ചൊവ്വാഴ്ച രാത്രി 9 മണിയോടെ ഹൃദയാഘാതത്തെത്തുടര്‍ന്നായിരുന്നു മരണം. ജിദ്ദ ഖുവൈസ ദീമാ സൂപ്പര്‍ മാര്‍ക്കറ്റില്‍ ജോലിചെയ്തുവരികയായിരുന്നു.
അടുത്ത മാസം നാട്ടില്‍ പോവാനിരിക്കെയാണ് മരണം സംഭവിച്ചത്. പിതാവ്: പരേതനായ അലവി ഹാജി. മാതാവ്: ബിയ്യാത്തൂട്ടി. ഭാര്യ: സക്കീന. മക്കള്‍: സബ്ന ആസ്മി, ഫര്‍സാന ജാസ്മിന്, സുല്‍ത്താന യാസ്മിന്, ഷംന തസ്നി, ഷാനിബ മുംതാസ്. ഷബീബ്, മുഹമ്മദ് അദ്നാന് എന്നിവര്‍ മരുമക്കളാണ്. ജിദ്ദ സുലൈമാനിയയിലെ അല്‍ശര്‍ഖ് ഹോപിറ്റല് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നിയമനടപടികള്‍ പൂര്‍ത്തിയാക്കി ജിദ്ദയില്‍ മറവുചെയ്യുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.