പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ സി.പി.എം ബ്രാഞ്ച് സെക്രട്ടറി അറസ്റ്റിൽ

പാലക്കാട്: പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ പീഡിപ്പിച്ചെന്ന കേസിൽ സി.പി.എം ബ്രാഞ്ച് സെക്രട്ടറി അറസ്റ്റിൽ. തേനാരി പ്ലായംപള്ളം സ്വദേശി എം. സുനിൽ (25) ആണ് അറസ്റ്റിലായത്. സി.പി.എം എലപ്പുള്ളി ഈസ്റ്റ് ലോക്കൽ കമ്മിറ്റിക്ക്​ കീഴിലുള്ള പ്ലായംപള്ളം ബ്രാഞ്ച് സെക്രട്ടറിയാണ്​ ഇയാൾ.

സ്കൂൾ വിദ്യാർഥിയുടെ പരാതിയിലാണ് അറസ്റ്റ്. പ്രതിയെ കോടതി റിമാൻഡ് ചെയ്തു. അറസ്റ്റിനുപിന്നാലെ സുനിലിനെ പാർട്ടിയിൽനിന്നു പുറത്താക്കിയതായി സി.പി.എം എലപ്പുള്ളി ഈസ്റ്റ് ലോക്കൽ കമ്മിറ്റി അറിയിച്ചു.

തുടരന്വേഷണത്തിനായി കേസ് ചിറ്റൂർ സ്റ്റേഷനിലേക്ക്​ കൈമാറിയതായി കസബ ഇൻസ്പെക്ടർ എൻ.എസ്. രാജീവ് പറഞ്ഞു.