അക്രമികളെ അറസ്റ്റ് ചെയ്യണം: കേരള സ്ക്രാപ്പ് മര്‍ച്ചന്റ്സ് അസോസിയേഷന്
മലപ്പുറം : കേരള സ്ക്രാപ്പ് മര്‍ച്ചന്റ്സ് അസോസിയേഷനും പൊലൂഷ്യന്‍ കണ്ട്രോള് ബോര്‍ഡും സംയുക്തമായി കാസര്‍ഗോഡ് നടത്തിയ ഏകദിന പഠന ക്യാമ്പ് ഉദ്ഘാടനം കഴിഞ്ഞ് മടങ്ങുകയായിരുന്ന കെ എസ് എം എ സംസ്ഥാന ജനറല്‍ സെക്രട്ടറിയും മലപ്പുറം നഗരസഭ കൗണ്‍സിലറുമായ കെ പി എ ഷരീഫിനെ കൊണ്ടോട്ടിയില്‍ വെച്ച് സഞ്ചരിച്ചിരുന്ന വാഹനം സൈഡ് നല്‍കിയില്ലെന്ന് ആരോപിച്ച് സ്വകാര്യ ബസ് ജീവനക്കാര്‍ തടഞ്ഞു നിര്‍ത്തി മര്‍ദ്ദിച്ച പ്രതികളെ അറസ്റ്റ് ചെയ്യണമെന്ന് കേരള സ്ക്രാപ്പ് മര്‍ച്ചന്റ്സ് അസോസിയേഷന് സംസ്ഥാന, ജില്ലാ കമ്മിറ്റികള്‍ ആവശ്യപ്പെട്ടു.
കൊണ്ടോട്ടി പോലീസില്‍ ഇതു സംബന്ധിച്ച് പരാതി നല്‍കിയെങ്കിലും അധികൃതര്‍ മൗനം പാലിക്കുകയാണെന്ന് യോഗം വിലയിരുത്തി. സംസ്ഥാന പ്രസിഡന്റ് കുഞ്ഞി മുഹമ്മദ് , ജില്ലാ പ്രസിഡന്റ് സി എച്ച് ജലീല്‍, ജില്ലാ സെക്രട്ടറി ഫൈസല്‍, സംസ്ഥാന എക്സിക്യൂട്ടീവ് അംഗം കെ സുരേന്ദ്രന് എന്നിവര്‍ സംസാരിച്ചു.