വണ്ടൂരിൽ ബസ്സിനടിയിൽപെട്ട് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

മലപ്പുറം:  വണ്ടൂർ കാപ്പിച്ചാലിൽ താമസിക്കുന്ന ആശാരി ശിവൻ എന്ന നാണിയുടെ മകൻ നിഥിൻ നാണ് മരിച്ചത് പതിനേഴു വയസായിരുന്നു.

രാവിലെ സ്കൂളിൽ പോകുന്നതിനായി വണ്ടൂർ മണലിമ്മൽ ബസ്സ് സ്റ്റാൻ്റിൽ എത്തിയതായിരുന്നു. സ്റ്റാൻഡിൽ നിന്നും പിറകോട്ടെടുത്ത ബസ്സിനടിയിൽപെട്ടു പോകുകയായിരുന്നു .നാട്ടുകാർ ചേർന്നു വണ്ടൂർ   നിംസ് ഹോസ്പിറ്റലിൽ   എത്തിച്ചെങ്കിലും രക്ഷപെടുത്താനായില്ല.മമ്പാട് ഗവണ്മെന്റ് V. H. S. S പ്ലസ്‌ ടു വിദ്യാർത്ഥിയാണ് നിധിൻ