Fincat

നിർത്തിയിട്ട ലോറിക്ക് പിറകിൽ ബൈക്കിടിച്ചു; യാത്രികൻ മരിച്ചു

ചാവക്കാട്: ദേശീയപാതയിൽ തിരുവത്ര സൈഫുള്ള റോഡിനു സമീപം നിർത്തിയിട്ടിരുന്ന ലോറിക്ക് പിറകിൽ ബൈക്കിടിച്ചു ബൈക്ക് യാത്രികൻ മരിച്ചു. വെളിയങ്കോട് കിണറിനു പടിഞ്ഞാറു ഭാഗം താമസിക്കുന്ന ചാടീരകത്ത് മൊയ്തീൻ മകൻ ഹംസു (42) ആണ് മരിച്ചത്.

1 st paragraph

ഇന്ന് പുലർച്ചെ ഒരുമണിയോടെയായിരുന്നു അപകടം. പുതുപൊന്നാനി ഭാഗത്തേക്ക്‌ പോവുകയായിരുന്ന ലോറി റോഡിൽ നിന്നും ഇറക്കി പാർക്ക് ചെയ്തിരുന്നു. ശക്‌തമായ ഇടിയിൽ ലോറിയുടെ പിറക് വശം തകർത്തു ബൈക്ക് ലോറിയുടെ അടിയിലേക്ക് കയറിപ്പോയി.

അപകടത്തെ തുടർന്ന് ഗുരുതരമായ പരിക്കെറ്റ ബൈക്ക് യാത്രികനെ കോട്ടപ്പുറം ലാസിയോ ആംബുലൻസ് പ്രവർത്തകർ ചാവക്കാട് ഹയാത് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു.

2nd paragraph

മാതാവ് : ബീവാതു.
ഭാര്യ : തസ്‌ലി