നഗരസഭാ ജീവനക്കാരുടെ ശമ്പളവും പെൻഷനും സർക്കാർ ഏറ്റെടുക്കുക
പൊന്നാനി: നഗരസഭാ ജീവനക്കാരുടെ സംഘടനയായ കേരള മുനിസിപ്പൽ & കോർപ്പറേഷൻ സ്റ്റാഫ് അസോസിയേഷന്റെ 45-ാമത് മലപ്പുറം ജില്ലാ സമ്മേളനം പെന്നാനിയിൽ മുൻ മന്ത്രിയും എം എൽ എ യുമായ എ പി അനിൽകുമാർ ഉദ്ഘാടനം ചെയ്തു. നഗരസഭ ജീവനക്കാരുടെ ശമ്പളവും പെൻഷനും സർക്കാർ നേരിട്ടു നൽകണമെന്നും ജീവനക്കാർ കുറവുള്ള നഗരസഭകളിൽ അധിക തസ്തിക സൃഷ്ടിച്ച് ജീവനക്കാർക്ക് നിലവിലുള്ള ജോലിഭാരം കുറയ്ക്കണമെന്നും ഒഴിവുള്ള തസ്തികകളിൽ ജീവനക്കാരെ നിയമിക്കുവാൻ അടിയന്തിര നടപടി സ്വീകരിക്കണമെന്നും ഉദ്ഘാടന പ്രസംഗത്തിൽ എം എൽ എ സൂചിപ്പിച്ചു. പ്രതിനിധി സമ്മേളനം കെ എം സി എസ് എ സംസ്ഥാന പ്രസിഡന്റ് പി ഐ ജേക്കബ്സൺ ഉദ്ഘാടനം ചെയ്തു.
ജീവനക്കാരുടെ ശമ്പളവും പെൻഷനും സർക്കാർ നേരിട്ടു നൽകണമെന്നും ജീവനക്കാർ നിലവിൽ അനുഭവിക്കുന്ന ജോലിഭാരം കുറക്കുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കണമെന്നും ജീവനക്കാർ കുറവുള്ള നഗരസഭകളിൽ അധിക തസ്തിക സൃഷ്ടിക്കണമെന്നുമുള്ള പ്രമേയങ്ങൾ പാസ്സാക്കി. യോഗത്തിൽ ജില്ലാ ചെയർമാൻ പി.ടി അജയ് മോഹൻ ,കെ പി സി സി മെമ്പർ സെയ്ത് മുഹമ്മദ് തങ്ങൾ , എം വി ശ്രീധരൻ മാസ്റ്റർ,പൊന്നാനി നഗരസഭ കൗൺസിലർ മുഹമ്മദ് ഫർഹാൻ, ദിനേശൻ മംഗലശ്ശേരി, ഇസ്മായിൽ സി, സുകേഷ് ടി കെ , റഷീദ് നടുത്തൊടി ,രാജൻ പത്തൂർ , എ അശോകൻ എന്നിവരും സംസാരിച്ചു.
യോഗത്തിൽ പൊന്നാനി നഗരസഭയിലെ യു ഡി എഫ് കൗൺസിൽ അംഗങ്ങളെ ആദരിക്കുന്ന ചടങ്ങിൽ മുൻ എം പിയും മുതിർന്ന കോൺഗ്രസ്സ് നേതാവുമായ സി ഹരിദാസ് അനുമോദന പ്രസംഗം നടത്തി.
പുതിയ ഭാരവാഹികൾ
ജില്ലാ പ്രസിഡന്റ് ഇസ്മായിൽ സി, ജില്ലാ സെക്രട്ടറി ദിനേശൻ മംഗലശ്ശേരി ജില്ലാ ട്രഷറർ എകെ അബ്ദുൽ റഷീദ് എന്നിവരെ തിരഞ്ഞെടുത്തു.