കൊച്ചി: സ്വര്‍ണ്ണക്കടത്തു കേസിലെ പ്രധാന കണ്ണികളായ ഫൈസല്‍ ഫരീദും, റബിന്‍സും ദുബായില്‍ അറസ്റ്റിലായി. ഇരുവരും ദുബായില്‍ അറസ്റ്റിലായതായി എന്‍ഐഎ കോടതിയില്‍ അറിയിച്ചു. യുഎഇ ഭരണകൂടമാണ് അറസ്റ്റു ചെയ്തത്. ഇവരെ ചോദ്യം ചെയ്ത് വരികയാണ്.
കോടതിയില്‍ പ്രതികള്‍ സമര്‍പ്പിച്ച ജാമ്യാപേക്ഷയെ എതിര്‍ത്തു കൊണ്ടുള്ള സത്യവാങ്മൂലത്തിലാണ് അറസ്റ്റിന്റെ കാര്യം എന്‍ഐഎ അറിയിച്ചത്. ആറു പ്രതികള്‍ക്കെതിരെ ഇന്റര്‍പോള്‍ വഴി ബ്ലൂ കോര്‍ണര്‍ നോട്ടിസ് അയച്ചു. വ്യാജ രേഖകളുടെ നിര്‍മാണം, തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കുള്ള സഹായം, കള്ളക്കടത്തിലുള്ള പങ്കാളിത്തം എന്നീ കുറ്റങ്ങളാണ് ഫൈസലിനെതിരെ എന്‍ഐഎ ചുമത്തിയിരിക്കുന്നത്.
ദുബായ് റാഷിദിയയിലായിരുന്നു ഫൈസല്‍ താമസിച്ചിരുന്നത്. ഫൈസല്‍ ഫരീദിനെ സഹായിച്ചതു മൂവാറ്റുപുഴ സ്വദേശി റബിന്‍സ് ആണെന്നു കസ്റ്റംസിനു വിവരം ലഭിച്ചിരുന്നു. നേരത്തേതന്നെ, കസ്റ്റംസ് നിരീക്ഷണത്തിലുള്ളയാളാണു റബിന്‍സ്.
Sign in
Sign in
Recover your password.
A password will be e-mailed to you.