Fincat

മലപ്പുറത്ത് 14കാരനെ പ്രകൃതി വിരുദ്ധ പീഡനത്തിന് വിധേയനാക്കി 64കാരൻ അറസ്റ്റിൽ

മലപ്പുറം: മലപ്പുറത്ത് 14കാരനെ പ്രകൃതി വിരുദ്ധ പീഡനത്തിന് വിധേയനാക്കിയ 64കാരൻ അറസ്റ്റിൽ. പുറത്തുപറയാതിരിക്കുന്നതിനായി കുട്ടിക്ക് അമ്പതു രൂപ നൽകിയതായും പരാതി. മഞ്ചേരി പൊലീസ് ഇൻസ്‌പെക്ടർ സി അലവിയാണ് പ്രതിയായ മഞ്ചേരി പയ്യനാട് പിലാക്കൽ നാണത്ത് കുഞ്ഞിമൊയ്തീനെ അറസ്റ്റ് ചെയ്തത്.

1 st paragraph

ഇക്കഴിഞ്ഞ 15നാണ് സംഭവം. പിലാക്കൽ കമ്പത്ത് ഗ്രൗണ്ടിനടുത്തുള്ള ചെറിയകുന്നിലേക്ക് കുട്ടിയെ കൂട്ടിക്കൊണ്ടു പോയി പ്രകൃതി വിരുദ്ധ പീഡനത്തിന് വിധേയനാക്കുകയായിരുന്നു. പുറത്തുപറയാതിരിക്കുന്നതിനായി അമ്പതു രൂപ നൽകുകയും ചെയ്തുവെന്നും പരാതിയിലുണ്ട്. പ്രതിയെ കോടതി റിമാന്റ് ചെയ്ത് മഞ്ചേരി സബ്ജയിലിലേക്കയച്ചു.

2nd paragraph

അതേ സമയം മലപ്പുറം കൂട്ടിലങ്ങാടി ഗ്രൗണ്ടിന് സമീപംവെച്ച് 10 രൂപ നൽകി 13 വയസ്സുകാരനെ ലൈംഗിക പീഡനത്തിന് വിധേയനാക്കിയെന്ന കേസിൽ റിമാന്റിൽ കഴിയുന്ന യുവാവിന്റെ ജാമ്യാപേക്ഷ മഞ്ചേരി പോക്സോ സ്പെഷ്യൽ കോടതി കഴിഞ്ഞ ദിവസം തള്ളിയിരുന്നു. മലപ്പുറം കാളമ്പാടി തെക്കെപുറം അലി (40)ന്റെ ജാമ്യാപേക്ഷയാണ് തള്ളിയത്. ഇക്കഴിഞ്ഞ 29ന് കൂട്ടിലങ്ങാടി ഗ്രൗണ്ടിന് സമീപത്താണ് സംഭവം. പരാതിയെ തുടർന്ന് 29ന് വൈകീട്ട് മലപ്പുറം എസ് ഐ മുഹമ്മദ് അബ്ദുൽ നാസിർ പ്രതിയെ അറസ്റ്റ് ചെയ്തു.