സംസ്ഥാനത്ത് ഈ മാസം 30 മുതൽ രാത്രികാല കർഫ്യൂ; ന്യൂ ഈയർ ആഘോഷങ്ങൾ രാത്രി 10 മണിവരെ മാത്രം

തിരുവനന്തപുരം: ഒമിക്രോൺ കേസുകൾ വർദ്ധിക്കുന്ന പശ്ചാത്തലത്തിൽ സംസ്ഥാനത്തും രാത്രികാല നിയന്ത്രണം. ഈ മാസം 30 മുതൽ രാത്രികാല നിയന്ത്രണം ഏർപ്പെടുത്തി. രാത്രി പത്ത് മണി മുതൽ രാവിലെ അഞ്ച് മണി വരെയാണ് നിയന്ത്രണം. ഡിസംബർ 30 മുതൽ ജനുവരി രണ്ടു വരെയാണ് രാത്രികാല കർഫ്യൂ ഏർപ്പെടുത്തിയിരിക്കുന്നത്.

ന്യൂ ഈയർ ആഘോഷങ്ങൾക്ക് രാത്രി പത്ത് മണി വരെ മാത്രമായിരിക്കണമെന്നും സർക്കാർ നിർദേശിച്ചിട്ടുണ്ട്. രാത്രി പത്ത് മണിക്ക് ശേഷം ആഘോഷങ്ങൾ അനുവദിക്കില്ലെന്നും അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.