എൻ.എസ്.എസ്.ക്യാമ്പിൽ അഗ്നി സുരക്ഷാ ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു.
തിരൂർ: ആലത്തിയൂർ കെ.എച്ച്.എം.ഹയർ സെക്കണ്ടറി സ്കൂളിൽ എൻ.എസ്.എസ്.ക്യാമ്പിൽ തിരൂർ ഫയർ സ്‌റ്റേഷൻ അഗ്നി സുരക്ഷാ ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു.
ചടങ്ങിൽ എൻ.എസ്.എസ്.പ്രോഗ്രാം ഓഫീസർ ഐ.പി.ജംസീർ അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പാൾ ടി. സുനത ഉദ്ഘാടനം ചെയ്തു.


എ. സി പ്രവീൺ, ഫയർ ആൻറ് റസ്ക്യൂ ഓഫീസർമാരായ സുജിത്ത്, രഘുരാജ്, സിവിൽ ഡിഫൻസ് അംഗങ്ങളായ ഫിർദൗസ്, അബ്ദുൾ മനാഫ്, ഹോം ഗാർഡ് ഗിരീഷ് കുമാർ ,ഷെബീർ നെല്ലിയാളി, അഫീല റസാക്ക് ,സജിത എൻ.എസ്.എസ്.വളണ്ടിയർമാരായ ദേവിക, സെഹറത്ത് എന്നിവർ സംസാരിച്ചു.

