20 രൂപക്ക് ഊണ്; ജനകീയ ഹോട്ടൽ ഉദ്ഘാടനം ചെയ്തു.
താനുർ: താനാളൂർ ഗ്രാമ പഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസിന് കീഴിൽ ചുങ്കം ബസാറിൽ തുടക്കം കുറിച്ച ജനകീയ ഹോട്ടൽ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ.എം. മല്ലിക ഉദ്ഘാടനം ചെയ്തു.
20 രൂപക്ക് ഊൺ നൽകുന്ന ജനകീയ ഹോട്ടൽ യാഥാർത്ഥ്യമായതോടെ യാത്രക്കാർക്കും തൊഴിലാളികൾക്കുമുൾപ്പെടെ വലിയൊരു ആശ്വാസമായിരിക്കയാണ്. 5 വനിതകൾ ചേർന്നുളള സംരംഭമാണ്. ആവശ്യമനുസരിച്ച് വിടുകളിലും ഓഫിസുകളിലും ഭക്ഷണം എത്തിച്ചു നൽകും.


ഉദ്ഘാടന ചടങ്ങിൽ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസി സണ്ട് വി.അബ്ദുറസാഖ് ,
സ്ഥിരം സമിതി അദ്ധ്യക്ഷൻ പി.സതീശൻ , അസി:സെക്രട്ടറി ഒ.കെ.പ്രേമരാജൻ, കുടുംബശ്രീ സി.ഡി.എസ് പ്രസിഡണ്ട് കെ സൗമിനി, ക്ലബ് കോ-ഡിനേഷൻ വൈസ് ചെയർമാൻ മുജീബ് താനാളൂർ എന്നിവർ പങ്കെടുത്തു.

