ശ്രദ്ധിക്കൂ, ഈ മാസം 16 ദിവസം ബാങ്ക് സേവനങ്ങൾ തടസപെട്ടേയ്ക്കാം
ന്യൂഡൽഹി: ഈ മാസം രാജ്യത്തുടനീളമുള്ള വിവിധ ബാങ്കുകൾ 16ദിവസം അവധിയായിരിക്കും. റിസർവ് ബാങ്ക് ഓഫ് ഇന്ത്യ പുറപ്പെടുവിച്ച അവധി പട്ടിക പ്രകാരമാണിത്. ഓരോ സംസ്ഥാനങ്ങളിലും നടക്കാൻ പോകുന്ന വിവിധ ആഘോഷങ്ങൾ കാരണമാണ് അവധികൾ.രണ്ടാമത്തെയും നാലാമത്തെയും ശനിയാഴ്ചകളും ഞായറാഴ്ചകളും ഇതിൽ ഉൾപ്പെടുന്നു.

2022 ജനുവരിയിലെ ഓരോ സംസ്ഥാനത്തെയും ബാങ്ക് അവധികൾ
- ജനുവരി 1 – പുതുവത്സരാഘോഷം( രാജ്യത്തുടനീളം)
- ജനുവരി 3 – പുതുവത്സരാഘോഷം/ലൂസൂംഗ് (സിക്കിം)
- ജനുവരി 4- ലൂസൂംഗ് (മിസോറാം)
- ജനുവരി 11- മിഷണറി ദിനം
- ജനുവരി 12- സ്വാമി വിവേകാനന്ദന്റെ ജന്മദിനം
- ജനുവരി 14- മകര സംക്രാന്തി (വിവിധ സംസ്ഥാനങ്ങളിൽ)
- ജനുവരി 15- പൊങ്കൽ ( ആന്ധ്രാ പ്രദേശ്, തമിഴനാട്, പുതുച്ചേരി)

8.ജനുവരി 18-തയ്പ്പൂയം (ചെന്നൈ)
- ജനുവരി 26- റിപ്പബ്ലിക് ദിനം (രാജ്യത്തുടനീളം)
- ജനുവരി 31- മീ-ഡാം-മീ-ഫി (ആസാം)
ബാക്കിയുള്ള ആറ് ദിവസങ്ങൾ ഞായറാഴ്ചകളും രണ്ടാമത്തെയും നാലാമത്തെയും ശനിയാഴ്ചയുമാണ്.
