താനൂര്‍ – തെയ്യാല റെയില്‍വെ ഗെയിറ്റ് അടച്ചു

താനൂര്‍ – തെയ്യാല റെയില്‍വെ മേല്‍പ്പാല നിര്‍മ്മാണത്തിന്റെ ഭാഗമായി കഴിഞ്ഞദിവസം മുതല്‍ റെയില്‍വെ ഗെയിറ്റ് അടച്ചിട്ടു.

യാത്രക്കാര്‍ താനൂരിലേക്കു കിഴക്കന്‍ മേഖലയില്‍ നിന്നും തെയ്യാല പാണ്ടിമുറ്റം വെള്ളിയുംമ്പുറം ഓലപീടിക വഴിയോ പാണ്ടിമുറ്റം ഒഴൂര്‍ പുത്തന്‍തെരു വഴിയോ എത്തിപെടാം. താനൂരില്‍ നിന്നും കിഴക്കന്‍ മേഖലയിലേക്കു പോകേണ്ടവര്‍ മുക്കോലപീടിക വെള്ളിയാംമ്പുറം വഴിയും പോകാവുന്നതാണ്‌.