ഹൃദയാഘാതം; എ.ആർ നഗർ സ്വദേശി ജിസാനിൽ മരിച്ചു
ജിസാൻ: മലപ്പുറം സ്വദേശി ജിസാനിൽ മരിച്ചു. എ.ആർ നഗർ ഇരുമ്പംചോല സ്വദേശി ചോലക്കൽ അബ്ദുന്നാസർ (52) ആണ് മരിച്ചത്. ബുധനാഴ്ച വൈകീട്ട് താമസസ്ഥലത്തുവെച്ച് ഉറക്കത്തിൽ ഹൃദയാഘാതം സംഭവിക്കുകയും മരിക്കുകയുമായിരുന്നു.
ജിസാനിനടുത്ത് ആദാഇയിൽ ഒരു ഷോപ്പിൽ ജോലിചെയ്തുവരികയായിരുന്നു. മയ്യിത്ത് സബിയ ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
പിതാവ്: ബീരാൻ. മാതാവ്: ബിരിയുമ്മ. ഭാര്യ: ഹാജറ. മക്കൾ: ലബീബ, ലുബ്ന, ലാസിം, ലമീഹ്, ലുതൈഫ്. മരണാന്തര നടപടിക്രമങ്ങൾ കെ.എം.സി.സി നേതാവ് ഹാരിസ് കല്ലായിയുടെ നേതൃത്വത്തിൽ നടന്നുവരുന്നു.