വനിതാ ഹെൽത്ത് ഇൻസ്‌പെക്‌ടർ ആത്മഹത്യ ചെയ്ത നിലയിൽ

തൃശൂർ: വനിത ഹെല്‍ത്ത് ഇന്‍സ്‌പെക്ടറെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. തങ്ങാലൂര്‍ സ്വദേശിയായ അമ്പിളി ആണ് മരിച്ചത്. വീടിനുള്ളിലെ ഗുചിമുറിയില്‍ മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തി മരിച്ച് നിലയിലാണ് മൃതദേഹം കണ്ടെത്തിയത്.

അവണൂര്‍ പി.എച്ച്.സിയില്‍ ജൂനിയര്‍ പബ്‌ളിക് ഹെല്‍ത്ത് നഴ്‌സ് ആയിരുന്നു അമ്പിളി. ഈ അടുത്താണ് ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ആയി സ്ഥാനകയറ്റം ലഭിച്ചത്. വരവൂര്‍ പി.എച്ച്.സിയിലേയ്ക്ക് സ്ഥലംമാറ്റം കിട്ടിയിരുന്നു. എന്നാല്‍ ജോലിയില്‍ പ്രവേശിക്കാതെ അവധി എടുക്കുകയായിരുന്നു.പ്രാഥമിക അന്വേഷണത്തില്‍ മറ്റ് അസ്വാഭാവികതകള്‍ ഇല്ലെന്നാണ് പൊലീസ് വ്യക്തമാക്കിയത്‌