ഐ എന്‍ എല്ലില്‍ വീണ്ടും ഭിന്നത; ഔദ്യോഗിക വിഭാഗം അറിയാതെ വഹാബ് പക്ഷം പുതിയ കൂട്ടായ്മ രൂപികരിച്ചു
കോഴിക്കോട് : ഐ എന്‍ എല്ലില്‍ വീണ്ടും ഭിന്നത. ഐ എന്‍ എല്ലില്‍ കാസിം ഇരിക്കൂര്‍- വഹാബ് പക്ഷങ്ങള്‍ തമ്മില്‍ വീണ്ടും ഭിന്നത. ഔദ്യോഗിക വിഭാഗം അറിയാതെ വഹാബ് പക്ഷം പുതിയ കൂട്ടായ്മ രൂപികരിച്ചു.

വഖഫ് ആക്ഷന്‍ എന്ന പേരില്‍ രൂപീകരിച്ച കൂട്ടായ്മയില്‍ കുന്ദമംഗലം എം എല്‍ എ പി ടി എ റഹീമും ഉള്‍പ്പെടും. വിമത കൂട്ടായ്മയുടെ ആദ്യ പരിപാടി ഇന്ന് കോഴിക്കോട് നടക്കും. വഖഫ് വിഷയത്തില്‍ ഔദ്യോഗിക വിഭാഗത്തിന്റെ നിലപാട് ലീഗിനെ പ്രീണിപ്പിക്കാനെന്ന് വിമതര്‍ വ്യക്തമാക്കി.