വീട്ടമ്മയ്ക്ക് വാട്സ് ആപ്പ് വഴി നഗ്നചിത്രങ്ങള്‍ അയച്ചു; മലപ്പുറം സ്വദേശിയെ എറണാകുളം പൊലീസ് അറസ്റ്റ് ചെയ്തു.

കൊച്ചി: വീട്ടമ്മയ്ക്ക് വാട്സ്ആപ്പ് വഴി നഗ്നചിത്രങ്ങള്‍ അയച്ചുകൊടുത്ത് അപമാനിച്ച സംഭവത്തില്‍ യുവാവ് പൊലീസ് പിടിയില്‍. മലപ്പുറം പള്ളിക്കല്‍ സ്വദേശി സ്വദേശി കരിയൂര്‍ വീട്ടില്‍ അഹമ്മദ് ഫര്‍സീനെയാണ് എറണാകുളം നോര്‍ത്ത് പൊലീസ് അറസ്റ്റ് ചെയ്തത്.

ഇന്‍സ്പെക്ടര്‍ പ്രശാന്ത് ക്ലിന്റ്, എസ്ഐ വിനോജ്, സീനിയര്‍ സിപിഒ രമേശ്, സിപിഒ വിജേഷ് എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.