Fincat

വൃത്തിയുള്ള നാടിനായി എളമ്പുലാശ്ശേരി സ്കൂളിൽ ശുചിത്വ പാർലമെന്റ്

തേഞ്ഞിപ്പലം :എളമ്പുലാശ്ശേരി എ.എൽ.പി സ്കൂൾ ഹെൽത്ത് ക്ലബ്ബ് സംഘടിപ്പിച്ച ശുചിത്വ പാർലമെന്റ് ശ്രദ്ധേയമായി. വ്യക്തി ശുചിത്യം, പരിസര ശുചിത്വം, വൃത്തിയുള്ള സ്കൂൾ, സുന്ദര ഗ്രാമം തുടങ്ങിയ മേഖലകളിൽ വൈവിധ്യമാർന്ന ചർച്ചകൾ പാർലമെന്റിൽ അരങ്ങേറി. സ്കൂൾ മുറ്റത്ത് പ്രത്യേകം തയ്യാറാക്കിയ ശുചിത്വ പാർലമെന്റിൽ ഒന്നു മുതൽ അഞ്ചു വരെ ക്ലാസ്സുകളെ പ്രതിനിധീകരിച്ച് കൊണ്ട് മുഹമ്മദ് റാസിൻ, ഹിബ,റി ഥുൽ സതീഷ്, ആയിശ റിദ, അനാമിക, ഷസ ഫാത്തിമ, യദുദേവ്, ഫാത്തിമ സൻഹ, മൽഹാർ മനോജ് എന്നിവർ പ്രബന്ധം അവതരിപ്പിച്ചു.

1 st paragraph

തത്സമയ വിഷയയാവതരണത്തിൽ ഒന്നാമെതത്തിയ രണ്ടാം ക്ലാസ്സുകാരി ഫാത്തിമ നജ സമ്മാനത്തിനർഹയായി. സ്കൂൾ ലീഡർ തൻമയ പി എസ് അദ്ധ്യക്ഷത വഹിച്ചു. ഹെഡ് മിസ്ട്രസ് പി എം ഷർമിള ഉദ്ഘാടനം ചെയ്തു. കൈത്താങ്ങ് കോർഡിനേറ്റർ പി മുഹമ്മദ് ഹസ്സൻ വിഷയാവതരണം നടത്തി. പരിപാടിയിൽ എം ഇ ദിലീപ്, ഇ എൻ ശ്രീജ, കെ അമ്പിളി, കെ ജയപ്രിയ, പി നിവേദിത , പി ഷൈജില എന്നിവർ പ്രസംഗിച്ചു.

2nd paragraph
തേഞ്ഞിപ്പലം :എളമ്പുലാശ്ശേരി എ.എൽ.പി സ്കൂൾ ഹെൽത്ത് ക്ലബ്ബ് സംഘടിപ്പിച്ച ശുചിത്വ പാർലമെന്റിൽ നിന്ന്