Fincat

ടിപ്പര്‍ലോറി പിന്‍ഭാഗം ഉയര്‍ത്തിവച്ച്‌ ഓടിച്ചു: കുതിരാൻ ഒന്നാം തുരങ്കത്തിലെ ലൈറ്റുകളും കാമറകളും പൂര്‍ണമായും തകര്‍ന്നു

തൃശൂര്‍: കുതിരാന്‍ ഒന്നാം തുരങ്കത്തിലെ ലൈറ്റുകളും കാമറകളും പൂര്‍ണമായി തകര്‍ന്നു. പത്തുലക്ഷത്തിലേറെ രൂപയുടെ നഷ്ടം സംഭവിച്ചു.  തുരങ്കത്തിനുള്ളിലൂടെ ടിപ്പര്‍ലോറി പിന്‍ഭാഗം ഉയര്‍ത്തിവച്ച്‌ ഓടിച്ചതിനെ തുടര്‍ന്നാണ് 104 ലൈറ്റുകളും കാമറകളും പൂര്‍ണമായും തകര്‍ന്നത്.

1 st paragraph

മനപൂര്‍വം ചെയ്തതാണോ എന്ന് പൊലീസ് സംശയിക്കുന്നു. 104 ലൈറ്റുകളും കാമറകളും തകർത്ത് നിറുത്താതെ ഓടിച്ചുപോയ ലോറിയെ കണ്ടെത്താനുള്ള അന്വേഷണം ആരംഭിച്ചിട്ടുണ്ട്. 

2nd paragraph

കുതിരാനിലെ വാഹന തിരക്ക് മൂലം നീണ്ട കാത്തിരിപ്പിനുശേഷം കഴിഞ്ഞവര്‍ഷം ജൂലായിലാണ് കുതിരാനിലെ ഒന്നാം തുരങ്കം ഗതാഗതത്തിനായി തുറന്നത്. പാലക്കാട് നിന്ന് തൃശൂരിലേക്ക് വടക്കഞ്ചേരി – മണ്ണുത്തി ആറുവരിപ്പാതയുടെ തുരങ്കമാണിത്. കഴിഞ്ഞ ദിവസം മുതൽ കുതിരാൻ രണ്ടാം തുരങ്കവും ഗതാഗതത്തിനായി തുറന്ന് നൽകിയിരുന്നു.