സിപിഎം പാർട്ടി ചിഹ്നത്തിൽ മത്സരിച്ചകുഞ്ഞിമോളും കുടുംബവും ലീഗിൽ ചേർന്നു
താനൂർ: ഇക്കഴിഞ്ഞ മുനിസിപ്പൽ തെരഞ്ഞെടുപ്പിൽ സിപിഎം പാർട്ടി ചിഹ്നത്തിൽ എടക്കടപ്പുറത്ത് സി.പി.എം സ്ഥാനാർത്ഥിയായി മത്സരിച്ച സി.പി.കുഞ്ഞിമോളും കുടുംബവും മുസ്ലിം ലീഗിൽ ചേർന്നു. സി.പി.എമ്മിൻ്റെ ന്യൂനപക്ഷ വിരുദ്ധ നിലപാടിൽ പ്രതിഷേധിച്ചാണ് കുഞ്ഞിമോളും കുടുംബവും പാർട്ടി വിട്ടത്. എടക്കടപ്പുറത്ത് നടന്ന ചടങ്ങിൽ വനിതാ ലീഗ് സംസ്ഥാന വൈസ് പ്രസിഡണ്ട് ഷാഹിന നിയാസി അംഗത്വം നൽകി.
കെ.സലാം അദ്ധ്യക്ഷത വഹിച്ചു. അഡ്വ.പി.പി. ഹാരിഫ്, നസ്ല ബഷീർ, ഉമ്മുകുൽസുടീച്ചർ, ഫാത്തിമത്ത് സുഹറ, സി.പി. നജ്മത്ത്, കെ.പി.ജലീൽ, ബി.പി. കുഞ്ഞാവ, എ.പി. ഹംസകോയ, പി.പി.മുഹമ്മദ് ഇഖ്ബാൽ, ടി.പി. റംഷാദ്, ടി. സാലിഹ്, കെ.പി.അസ്ക്കർ, പി.പി.റാസിക്ക് എന്നിവർ പ്രസംഗിച്ചു.