വാക്‌സിന്‍ കൊണ്ടുമാത്രം മഹാമാരിയെ തടയാനാകില്ല

വാക്‌സിന്‍ കൊണ്ടുമാത്രം കൊവിഡ് 19 മഹാമാരിയെ തടയാനാകില്ലെന്ന് ലോകാരോഗ്യ സംഘടനാ മേധാവി ടെഡ്രോസ് അദാനം ഗബ്രിയോസ്.


‘നിലവിലുള്ള നിയന്ത്രണമാര്‍ഗങ്ങള്‍ക്ക് പകരമാകില്ല വാകിസിന്‍. കോടിക്കണക്കിന് ആളുകളെ ബാധിച്ച, 13 ലക്ഷത്തോളം ജീവനുകള്‍ അപഹരിച്ച കൊറോണ വൈറസിനെ അത്ര എളുപ്പം ഇല്ലാതാക്കാനില്ല.’

കൊവിഡ് വാക്‌സിന്‍ ആദ്യഘട്ടത്തില്‍ നല്‍കുന്നത് ആരോഗ്യപ്രവര്‍ത്തകര്‍ക്കും, പ്രായമായവര്‍ക്കും, മറ്റ് ഹൈറിസ്‌ക് ജനവിഭാഗങ്ങള്‍ക്കുമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇങ്ങനെ ചെയ്യുന്നത് മരണം കുറച്ചുകൊണ്ടുവരുന്നതിനും, ആരോഗ്യ സംവിധാനങ്ങള്‍ നിയന്ത്രിക്കാനും സഹായകരമാകുമെന്നും ഡബ്ല്യു.എച്ച്.ഒ മേധാവി കൂട്ടിച്ചേര്‍ത്തു.