സുമാത്രയിൽ ഭൂചലനം അനുഭവപ്പെട്ടു

ജക്കാര്‍ത്ത: ഇന്തോനീസ്യയിലെ സുമാത്രയില്‍ റിക്ടര്‍ സ്‌കെയിലില്‍ 6.0 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടു. ചൊവ്വാഴ്ച രാവിലെ 8.44നാണ് തെക്കന്‍ സുമാത്രയില്‍ ഭൂചലനമുണ്ടായത്. 13 കിലോമീറ്റര്‍ ആഴത്തിലാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം. അതേസമയം, സുനാമി മുന്നറിയിപ്പ് നല്‍കിയിട്ടില്ല