ട്രെയിൻ ഗതാഗത നിയന്ത്രണം
തിരുവനന്തപുരം: മംഗലാപുരത്ത് പാതയിരട്ടിപ്പ് ജോലികൾ നടക്കുന്നതിനാൽ മാർച്ച് 5,6 തീയതികളിൽ ഏതാനും ദീർഘദൂര ട്രെയിനുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയതായി റെയിൽവേ അറിയിച്ചു. 5ന് പൂനയിൽ നിന്ന് എറണാകുളത്തേക്കും മാർച്ച് 7ന് എറണാകുളത്തു നിന്ന് പൂനയിലേക്കുമുള്ള പൂർണാ എക്സ്പ്രസ് റദ്ദാക്കി.
മാർച്ച് ആറിന് രാവിലെ എട്ടേമുക്കാലിന് കൊച്ചുവേളിയിൽ നിന്നുള്ള ലോകമാന്യതിലക് ആറു മണിക്കൂർ വൈകി ഉച്ചയ്ക്ക് രണ്ടേമുക്കാലിനും ഉച്ചയ്ക്ക് 1.25ന് എറണാകുളത്തു നിന്നുള്ള നിസാമുദ്ദീൻ നാലു മണിക്കൂർ വൈകി വൈകിട്ട് 5.25നുമാവും പുറപ്പെടുക.