ജില്ലയില്‍ 405 പേര്‍ക്ക് കോവിഡ്



മലപ്പുറം ജില്ലയില്‍ വ്യാഴാഴ്ച (ഫെബ്രുവരി 17) 405 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക അറിയിച്ചു. 392 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.  ഉറവിടം അറിയാത്ത 11 കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. രണ്ട് പേര്‍ക്ക് യാത്രക്കിടയിലാണ് രോഗം സ്ഥിരീകരിച്ചത്. ആകെ 4406 സാമ്പിളുകളാണ് പരിശോധിച്ചത്. ജില്ലാതല കണ്‍ട്രോള്‍ സെല്‍ നമ്പറുകള്‍: 0483 2737858, 2737857, 2733251, 2733252, 2733253.

62,79,786 ഡോസ് വാക്സിന്‍ നല്‍കി

ജില്ലയില്‍ 62,79,786 ഡോസ് കോവിഡ് പ്രതിരോധ വാക്‌സിന്‍ വിതരണം ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ: ആര്‍. രേണുക അറിയിച്ചു. ഇതില്‍ 15 വയസിന് മുകളില്‍ പ്രായമുള്ള 34,21,588 പേര്‍ക്ക് ഒന്നാം ഡോസും 28,10,657 പേര്‍ക്ക് രണ്ടാം ഡോസും 47,541 പേര്‍ക്ക് കരുതല്‍ ഡോസ്           വാക്‌