കുപ്രസിദ്ധ മോഷ്ടാവ് സുഡാനി ഹമീദിന്റെ സഹായിയെ താനൂർ പോലീസ് പിടികൂടി.

താനൂർ: ഷിഹാബുദീൻ വയസ്സ് 46, അല്ലൂർ വീട്, കടുങ്ങുപുരം, അങ്ങാടിപ്പുറം എന്നയാളെയാണ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ഇരുപത്തിനാലാം തീയതി താനൂർ ശോഭ പറമ്പിന് സമീപം മുരളീധരൻ എന്നയാളുടെ വീട്ടിൽ നടന്ന മോഷണത്തെ തുടർന്ന് കുപ്രസിദ്ധ മോഷ്ടാവ് സുഡാനി ഹമീദ് എന്ന അബ്ദുൽ ഹമീദും പള്ളിക്കൽ ബസാർ സ്വദേശി ആഷിഖ് എന്നയാളെയും പിടിക്കപ്പെട്ടിരുന്നു. പ്രതികളെ ചോദ്യം ചെയ്ത സമയത്ത് പ്രതികൾ മുൻപ് 2019 വർഷത്തിൽ താനൂർ ഓലപ്പീടിക സ്വദേശി ജാഫർ എന്നയാളുടെ വീട്ടിൽ വീടു പൂട്ടിയിട്ടു പോയ സമയം മുൻ ഭാഗം വാതിൽ കുത്തിപ്പൊളിച്ച് അകത്തുകടന്നു 6 പവൻ സ്വർണാഭരണങ്ങളും cctv യുടെ DVR ഉം മോഷണം നടത്തുകയും മോഷണ മുതലായ സ്വർണാഭരണങ്ങൾ മോഷണത്തിന്റെ മുഖ്യസൂത്രധാരൻ ആയ ശിഹാബുദീൻ വിപ്പന നടത്തുകയും സംഘം പല സ്ഥലങ്ങളിൽ മോഷണം നടത്തി കിട്ടുന്ന സ്വർണവും മറ്റും വിറ്റ് കിട്ടുന്ന പണം കൊണ്ട് കർണാടകം തമിഴ്നാട്. സംസ്ഥാനങ്ങളിൽ താമസിച്ചു ആർഭാട ജീവിതം നയിച്ചു വരികയുമായിരുന്നു.

കർണാടകയിലെ മംഗലാപുരം എന്ന സ്ഥലത്ത് ഒളിവിൽ കഴിഞ്ഞിരുന്ന ശിഹാബുദീനും ഹമീദും മോഷണത്തിനായി തീവണ്ടി കയറി കേരളത്തിൽ എത്തുകയും ആഷിക്കും ഒന്നിച്ച് മോഷണം നടത്തുകയും ചെയ്യുകയാണ് പതിവ് തമിഴ്നാട്ടിലെ സേലം എന്ന സ്ഥലത്തു പ്രതികൾക്ക് മറ്റൊരു ഒളിത്താവളം ഉണ്ട് പോലീസിന്റെ നീക്കങ്ങൾ മനസ്സിലാക്കിക്കൊണ്ട് മോഷ്ടാക്കൾ അവരുടെ താവളങ്ങൾ മാറിക്കൊണ്ടിരിക്കും. നേരത്തെ അറസ്റ്റ് ചെയ്തത് ആഷിക്കിനെ യും സുഡാനി ഹമീദിനെ യും ചോദ്യം ചെയ്തതിൽ ആണ് കൂട്ടുപ്രതി ശിഹാബുദീൻ ആണ് എന്ന് പോലീസ് കണ്ടെത്തിയത്. തുടർന്ന് മലപ്പുറം ജില്ലാ പോലീസ് മേധാവി സുജിത്ത് ദാസ് ഐപിഎസ് ന്റെ നിർദ്ദേശപ്രകാരം താനൂർ ഡി വൈ എസ് പി മൂസവള്ളിക്കാടന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിക്കുകയും ദ്രുതഗതിയിൽ അന്വേഷണം നടത്തുകയും .ചെയ്തതോടെയാണ് പ്രതികൾ പോലീസിന്റെ വലയിൽ ആ കുന്നത് . മോഷണങ്ങളുടെ സൂത്രധാരനായി പ്രവർത്തിച്ച ഷിഹാബുദീനെ അന്വേഷനസംഘം സാഹസികമായി പിടികൂടുകയായിരുന്നു.
ഡിവൈഎസ്പിയുടെ യുടെ പ്രത്യേകഅന്വേഷണ സംഘത്തിൽ ഇൻസ്പെക്ടർ മാരായ ജീവൻ ജോർജ് . ഹണി . കെ ദാസ് .സീനിയർ സിവിൽ പോലീസ് ഓഫീസർ സലേഷ് കെ , ജിനേഷ് , എം.പി.സബറുദ്ദീൻ ,ആൽബിൻ ,അഭിമന്യു . വിപിൻ . പെരിന്തൽമണ്ണ ഡാൻസഫ് ടീം ,എന്നിവരാണ് ഉണ്ടായിരുന്നത് സംസ്ഥാനത്തിന് പുറത്തും സംസ്ഥാനത്തിനകത്ത് വിവിധ ജില്ലകളിലായും പ്രതികൾക്ക് മോഷണ കേസുൾപ്പെടെ നിരവധി കേസുകൾ ഉണ്ട്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു