ജില്ലയില്‍ 270 പേര്‍ക്ക് കോവിഡ്



മലപ്പുറം ജില്ലയില്‍ വ്യാഴാഴ്ച (ഫെബ്രുവരി 24)  270  പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക അറിയിച്ചു. 261 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഉറവിടം അറിയാത്ത ഏഴ്  കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. രണ്ട് പേര്‍ക്ക് യാത്രക്കിടയിലാണ് രോഗം സ്ഥിരീകരിച്ചത്. ആകെ 4321 സാമ്പിളുകളാണ് പരിശോധിച്ചത്. ജില്ലാതല കണ്‍ട്രോള്‍ സെല്‍ നമ്പറുകള്‍: 0483 2737858, 2737857, 2733251, 2733252, 2733253.

63,26,144 ഡോസ് വാക്സിന്‍ നല്‍കി

ജില്ലയില്‍ 63,26,144 ഡോസ് കോവിഡ് പ്രതിരോധ വാക്‌സിന്‍ വിതരണം ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ: ആര്‍. രേണുക അറിയിച്ചു. ഇതില്‍ 15 വയസിന് മുകളില്‍ പ്രായമുള്ള 34,30,187  പേര്‍ക്ക് ഒന്നാം ഡോസും 28,45,668 പേര്‍ക്ക് രണ്ടാം ഡോസും 50,289 പേര്‍ക്ക് കരുതല്‍ ഡോസ്         വാക്‌സിനുമാണ് നല്‍കിയത്.