ജില്ലാ പഞ്ചായത്തിലേക്ക് മത്സരിക്കുന്ന കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു
മലപ്പുറം : ജില്ലാ പഞ്ചായത്തിലേക്ക് മത്സരിക്കുന്ന കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളെ ജില്ലാ കോണ്‍ഗ്രസ് പ്രസിഡന്റ് വി വി പ്രകാശ്, യുഡിഎഫ് ചെയര്‍മാന്‍ പി ടി അജയ്‌മോഹന്‍ എന്നിവര്‍ പ്രഖ്യാപിച്ചു.
വഴിക്കടവില്‍ നിന്നും ഷേര്‍ളി വര്‍ഗ്ഗീസും ചുങ്കത്തറയില്‍ നിന്നും എന്‍ എ കരീമും, പാണ്ടിക്കാട് നിന്നും റഹ്മത്തുന്നീസ താമരത്തും. വണ്ടൂരില്‍ നിന്നും കെ ടി അജ്മലും, തേഞ്ഞിപ്പലത്തു നിന്നും ആലിപ്പറ്റ ജമീലയും വാഴക്കാട് നിന്നും സുഭദ്ര ശിവനും, മാറഞ്ചേരിയില്‍ നിന്നും മനീഷ് കുണ്ടൂരും മംഗലത്തു നിന്നും അഡ്വ.എ നസറുള്ളയും, എടപ്പാളില്‍ നിന്നും സുരേഷ് പൊല്‍പ്പാകരയും, അങ്ങാടിപ്പുറത്തു നിന്നും ഷെഹര്‍ബാന്‍ പിയും ജനവിധി തേടും.
യുഡിഎഫിന്റെ ശക്തികേന്ദ്രമായ മലപ്പുറം ജില്ലയില്‍ യു ഡി എഫിന്റെ ഒറ്റക്കെട്ടായ പ്രവര്‍ത്തനം കൂടുതല്‍ പഞ്ചായത്ത് മെമ്പര്‍മാരെ സൃഷ്ടിക്കാനാവുമെന്ന് നേതാക്കള്‍ പറഞ്ഞു.
അങ്ങാടിപ്പുറം ഡിവിഷനില്‍ പി ഷഹര്‍ബാനുവാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി. അങ്ങാടിപ്പുറം ചെരക്കാപറമ്പ് സ്വദേശിയാണ്. മഹിളകോണ്‍ഗ്രസ് ജില്ലാ ജനറല്‍ സെക്രട്ടറി
സേവാദള്‍ വനിത വിഭാഗം ജില്ലാ ചെയര്‍പേഴ്‌സണ്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് അങ്ങാടിപ്പുറം ബ്ലോക്ക് ജനറല്‍ സെക്രട്ടറി എന്നി നിലകളിലും 15 വര്‍ഷമായി കുടുബശ്രീ സി ഡി എസ് മെമ്പറായും, ജവഹര്‍ ബാലമഞ്ച് ജില്ലാ വൈസ് ചെയര്‍മാനുമായി പ്രവര്‍ത്തിച്ചുവരുന്നു.
നിലവില്‍ ഡി സി സി സെക്രട്ടറിയാണ ചുങ്കത്തറയില്‍ മത്സരിക്കുന്ന എന്‍ എ കരീം. കെ പി സി സി മെമ്പര്‍, കെ പി സി സി എക്‌സിക്യൂട്ടീവ് മെമ്പര്‍, ഐ എന്‍ ടി യു സി ജില്ലാ പ്രസിഡന്റ് എന്നീ നിലകളിലും പ്രവര്‍ത്തിച്ചിരുന്നു. ഇപ്പോള്‍ ജനശ്രീ ജില്ലാ ചെയര്‍മാനാണ്. അമരമ്പലം പഞ്ചായത്ത് വൈസ് പ്രസിഡന്റ്, അമരമ്പലം പഞ്ചായത്ത് പ്രസിഡന്റ്, നിലമ്പൂര്‍ ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍, കാളികാവ് ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി അംഗം എന്നി നിലകളിലും പ്രവര്‍ത്തിച്ചിരുന്നു.
മംഗലം ഡിവിഷനില്‍ അഡ്വ പി നസറുള്ളയാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി . തിരുര്‍ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് , ഡി സി സി ജനറല്‍ സെക്രട്ടറി , മംഗലം ബ്ലോക്ക് കോണ്‍ഗ്രെഡ്ഡ് പ്രഡിഡന്റ്, യൂത്ത് കോണ്‍ഗ്രസ്സ് ജില്ലാ ജനറല്‍ സെക്രട്ടറി , കെ എസ് യു ജില്ലാ ജനറല്‍ സെക്രട്ടറി , തീരുര്‍ തുഞ്ചന്‍ കോളേജ് യൂണിയന്‍ ചെയര്‍മാന്‍, യൂണിവേഴ്‌സിറ്റി യൂണിയന്‍ കൗണ്‍സിലര്‍ കേരള യൂണിവേഴ്‌സിറ്റി സ്റ്റുഡന്റ് കൗണ്‍സില്‍ അംഗം, കേരള യൂണിവേഴ്‌സിറ്റി യൂണിയന്‍ ചെയര്‍മാന്‍ കാന്‍ഡിഡേറ്റ് , തിരുവനന്തപുരം ലോ അക്കാദമി യു യു സി എന്നീ നിലകളിലെല്ലാം കഴിവ് തെളിയിച്ച വ്യക്തിയാണ് നസറുള്ള.
പെരിന്തല്‍മണ്ണ സ്വദേശിയായതാമരത്ത് റഹ്്മത്തുന്നീസയാണ് പാണ്ടിക്കാട് ഡിവിഷനില്‍ മത്സരിക്കുക. കെ എസ് യു പ്രവര്‍ത്തനത്തിലൂടെയാണ് രാഷ്ട്രീയ രംഗത്ത് തുടക്കം. നിലവില്‍ യൂത്ത് കോണ്‍ഗ്രസ് പെരിന്തല്‍മണ്ണ നിയോജക മണ്ഡലം കമ്മിറ്റി ജന. സെക്രട്ടറിയാണ്.
മാറഞ്ചേരി ഡിവിഷനില്‍ മത്സരിക്കുന്നത് മനീഷ് ടി എം ആണ്. കെ എസ് യു കാലടി മണ്ഡലം പ്രസിഡന്റ് തവനൂര്‍ നിയോജക മണ്ഡലം പ്രസിഡന്റ്, കെ എസ് യു കോഴിക്കോട് ജില്ലാ ജന. സെക്രട്ടറി, കെ എസ് യു സംസ്ഥന ജന. സെക്രട്ടറി എന്നി നിലകളില്‍ പ്രവര്‍ത്തിക്കുന്നു.
തേഞ്ഞിപ്പലം ഡിവിഷനില്‍ മത്സരിക്കുന്നത് മഹിളാ കോണ്‍ഗ്രസ് നേതാവ് ആലിപ്പറ്റ ജമീലയാണ്. മഹിളാ കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി, കാളികാവ് ഗ്രൂമ പഞ്ചായത്ത് മെമ്പര്‍, കാളികാവ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്, മലപ്പുറം ജില്ലാ പഞ്ചായത്ത് മെമ്പര്‍, മഹിളാ കോണ്‍ഗ്രസ് കാളികാവ്മണ്ഡലം പ്രസിഡണ്ട് മലപ്പുറം ജില്ലാ സെക്രട്ടറി എന്നീ സ്ഥാനം വഹിച്ചിട്ടുണ്ട്
സുരേഷ് പൊല്‍പ്പാക്കര ജനവിധി തേടുന്നത് എടപ്പാള്‍ ഡിവിഷനില്‍ നിന്നാണ്. മുന്‍ ജില്ലാ പഞ്ചായത്തഗം മുന്‍ ബ്ലോക്ക് പഞ്ചായത്ത് അംഗം, ഡി സി സി അംഗം , മുന്‍ യൂത്ത് കോണ്‍ഗ്രസ്സ് ജില്ലാ ഉപാദ്ധ്യക്ഷന്‍. പൊന്നാനി കോഒപ്പറേറ്റീവ് അര്‍ബന്‍ ബാങ്ക് ഡയറക്ടര്‍ എന്നീ നിലകളിലെല്ലാം പ്രവര്‍ത്തിക്കുന്നു.
വഴിക്കടവ് ഡിവിഷനില്‍ നിന്നും കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായ ഷേര്‍ളി വര്‍ഗ്ഗീസ് മത്സരിക്കുന്നു. നിലമ്പൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്, ജില്ലാ പഞ്ചായത്ത് മെമ്പര്‍, നിലമ്പൂര്‍ നിയോജക മണ്ഡലം മഹിളാ കോണ്‍ഗ്രസ് പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിക്കുന്നു.
വാഴക്കാട് നിന്നും മത്സരിക്കുന്നത് സുഭദ്ര ശിവദാസനാണ്. പുളിക്കല്‍ ഗ്രാമപഞ്ചായത്ത് അംഗമായിരുന്നു. മഹിളാ കോണ്‍ഗ്രസ് വാര്‍ഡ് പ്രസിഡന്റ്, കോ. ഓപ്പറേറ്റീവ് എംപ്ലോയീസ് ഫെഡറേഷന്‍ മെമ്പര്‍ എന്നി നിലകളില്‍ പ്രവര്‍ത്തിച്ചിരുന്നു.
വണ്ടൂര്‍ ഡിവിഷനില്‍ നിന്നും മത്സരിക്കുന്ന കെ ടി അജ്മല്‍ കെ പി സി സി അംഗമാണ്. കെ സെ് യു മണ്ഡലം സെക്രട്ടറി, നിയോജക മണ്ഡലം പ്രസിഡന്റ്, വയനാട് പാര്‍ലിമെന്റ് പ്രസിഡന്റ്, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിരുന്നു.