ദേശീയ പണിമുടക്ക് വിജയിപ്പിക്കുക


മലപ്പുറം: കേന്ദ്ര സര്‍ക്കാറിന്റെ ജനവിരുദ്ധ നയങ്ങള്‍ തിരുത്തണമെന്നാവശ്യപ്പെട്ട് കേന്ദ്ര ട്രേഡ് യൂണിയനുകള്‍ ആഹ്വാനം ചെയ്ത മാര്‍ച്ച് 28, 29 ന്റെ ദ്വിദിന ദേശീയ പണിമുടക്ക് വിജയിപ്പിക്കാന്‍ മലപ്പുറത്ത് ചേര്‍ന്ന കേരള ഗ്യാസ് ആന്റ് പെട്രോള്‍ പമ്പ് വര്‍ക്കേഴ്‌സ്‌ ഫെഡറേഷന്‍ (സി ഐ ടി യു)ജില്ലാ കണ്‍വെന്‍ഷന്‍ തൊഴിലാളികളോട് ആഹ്വാനം ചെയ്തു.

കേരള ഗ്യാസ് ആന്റ് പെട്രോള്‍ പമ്പ് വര്‍ക്കേഴ്‌സ്‌ഫെഡറേഷന്‍ (സി ഐ ടി യു) ജില്ലാ കണ്‍വെന്‍ഷന്‍ ജോര്‍ജ് കെ ആന്റണി ഉദ്ഘാടനം ചെയ്യുന്നു.

ഫെഡറേഷന്‍ സംസ്ഥാന പ്രസിഡന്റ് ജോര്‍ജ് കെ ആന്റണി ഉദ്ഘാടനം ചെയ്തുകെ.ഹരിഹരന്‍ അദ്ധ്യക്ഷത വഹിച്ചുജില്ലാ സെക്രട്ടറി, കെ ഗോവിന്ദന്‍ കുട്ടി പി ഉണ്ണികൃഷ്ണന്‍  സി മാനുകുട്ടന്‍ എന്നിവര്‍ പ്രസംഗിച്ചു.