Shobika

തിരൂര്‍ നഗരസഭയില്‍ ഭക്ഷ്യകിറ്റ് പദ്ധതിക്ക് തുടക്കം

തിരൂര്‍ നഗരസഭയിലെ ആശ്രയ കുടുംബങ്ങള്‍ക്ക് ഓരോ മൂന്ന് മാസം കൂടുമ്പോഴും ഭക്ഷണ സാധനങ്ങള്‍ അടങ്ങിയ കിറ്റ് എത്തിക്കുന്ന പദ്ധതിക്ക് തുടക്കമായി. നഗരസഭ ചെയര്‍പേഴ്‌സണ്‍ എ.പി നസീമ കിറ്റ് വിതരണോദ്ഘാടനം നിര്‍വഹിച്ചു. വൈസ് ചെയര്‍മാന്‍ പി. രാമന്‍കുട്ടി അധ്യക്ഷനായി. സ്ഥിരം സമിതി അംഗങ്ങളായ കെ.കെ.സലാം മാസ്റ്റര്‍, ടി. ബിജിത, ഫാത്തിമത് സജ്‌ന, നഗരസഭാ സെക്രട്ടറി ടി.വി.ശിവദാസ്, പി.കെ.കെ.തങ്ങള്‍, സി.ഡി.എസ് പ്രസിഡന്റ് റജുല, എച്ച്.ഐ.രഞ്ജിത്ത്, കൗണ്‍സിലര്‍മാര്‍ എന്നിവര്‍ പങ്കെടുത്തു. നഗരസഭയുടെ പദ്ധതി വിഹിതം ഉപയോഗിച്ച് നടപ്പാക്കുന്ന പദ്ധതിയില്‍ 150ല്‍പ്പരം കുടുംബങ്ങള്‍ക്ക് പ്രയോജനം ലഭിക്കും.

1 st paragraph