Main Banner

യുക്രൈന്‍ സൈന്യത്തില്‍ ചേര്‍ന്ന സിനിമാ താരം ഷെല്ലാക്രമണത്തില്‍ കൊല്ലപ്പെട്ടു

കീവ്: റഷ്യക്കെതിരായ യുദ്ധത്തില്‍ യുക്രൈന്‍ സൈന്യത്തില്‍ ചേര്‍ന്ന സിനിമാതാരം പാഷ ലീ (33) റഷ്യന്‍ ഷെല്ലാക്രമണത്തില്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. രൂക്ഷയുദ്ധം നടക്കുന്ന ഇര്‍പിന്‍ നഗരത്തിലയിരുന്നു ഇദ്ദേഹം.

1 st paragraph

കഴിഞ്ഞയാഴ്ചയാണ് നടന്‍ സൈന്യത്തില്‍ ചേര്‍ന്നത്. ഞായറാഴ്ച ഇന്‍സ്റ്റഗ്രാമില്‍ ചിത്രങ്ങള്‍ പങ്കുവെച്ചിരുന്നു. യുദ്ധം തുടങ്ങിയതോടെ സെലിബ്രിറ്റികള്‍ ഉള്‍പ്പെടെ നിരവധിപേര്‍ യുക്രൈന്‍ ടെറിട്ടോറിയല്‍ ആര്‍മിയില്‍ ചേര്‍ന്നിരുന്നു.

2nd paragraph

മീറ്റിങ് ഓഫ് ക്ലാസ്‌മേറ്റ്‌സ്, ഫ്‌ലൈറ്റ് റൂള്‍സ്, സെല്‍ഫി പാര്‍ട്ടി തുടങ്ങിയ സിനിമകളില്‍ പാഷ ലീ അഭിനയിച്ചിട്ടുണ്ട്. യുക്രെയ്‌നിലെ ഒഡേസ ചലച്ചിത്രോത്സവമാണ് പാഷ ലീയുടെ മരണവാര്‍ത്ത പുറത്തുവിട്ടത്.